| Thursday, 26th December 2024, 2:36 pm

തന്റെ പേര് കൊണ്ട് മാത്രം സിനിമ ഹിറ്റാക്കാന്‍ കഴിയുന്ന തമിഴിലെ ഒരേയൊരു സംവിധായകനാണ് അയാള്‍: വെട്രിമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച സംവിധായകരിലൊരാളാണ് വെട്രിമാരന്‍. ബാലു മഹേന്ദ്രയുടെ അസിസ്റ്റന്റായി കരിയറാരംഭിച്ച വെട്രിമാരന്‍ 2007ല്‍ റിലീസായ പൊല്ലാതവനിലൂടെയാണ് സ്വതന്ത്രസംവിധായകനാകുന്നത്. 14 വര്‍ഷത്തെ കരിയറില്‍ വെറും ആറ് സിനിമകള്‍ മാത്രം സംവിധാനം ചെയ്ത വെട്രിമാരന്‍ സംവിധായകന്‍, നിര്‍മാതാവ് എന്നീ വിഭാഗങ്ങളില്‍ അഞ്ച് ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

തമിഴിലെ ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നായ വാഴൈയെപ്പറ്റി സംസാരിക്കുകയാണ് വെട്രിമാരന്‍. ആ ചിത്രത്തിന്റെ സംവിധായകന്‍ മാരി സെല്‍വരാജ് തമിഴിലെ മികച്ച ഫിലിംമേക്കേഴ്‌സില്‍ ഒരാളാണെന്ന് വെട്രിമാരന്‍ പറഞ്ഞു. ആ സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍ രണ്ട് കുട്ടികളാണെന്നും എന്നിട്ടും ആ സിനിമ പ്രേക്ഷകര്‍ കാണാന്‍ തീരുമാനിച്ചത് മാരിയുടെ പേര് കണ്ടിട്ടാണെന്നും വെട്രിമാരന്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ പേര് കൊണ്ട് മാത്രം പ്രേക്ഷകരെ സിനിമയിലേക്ക് ആകര്‍ഷിക്കാന്‍ കഴിവുള്ള സംവിധായകനാണ് മാരിയെന്നും മറ്റാര്‍ക്കും അത്തരത്തിലൊരു കാര്യം ഇപ്പോള്‍ സാധിക്കില്ലെന്നും വെട്രിമാരന്‍ പറഞ്ഞു. വാഴൈ എന്ന ചിത്രം തമിഴ്‌നാട്ടില്‍ നിന്ന് മാത്രം നേടിയ കളക്ഷന്‍ അതിന്റെ ബജറ്റിന്റെ ഇരട്ടിയിലധികമാണെന്നും വെട്രിമാരന്‍ പറഞ്ഞു.

നല്ല സിനിമകള്‍ നല്‍കിയാല്‍ പ്രേക്ഷകര്‍ മറ്റൊന്നും നോക്കാതെ ആ സിനിമയെ സ്വീകരിക്കുമെന്നും നല്ല സിനിമകള്‍ നല്‍കുകയാണ് സംവിധായകര്‍ ചെയ്യേണ്ടതെന്നും വെട്രിമാരന്‍ കൂട്ടിച്ചേര്‍ത്തു. അത്തരം സിനിമകള്‍ ചെയ്താല്‍ അത് ബോക്‌സ് ഓഫീസ് നമ്പറില്‍ കാണാന്‍ സാധിക്കുമെന്നും വെട്രിമാരന്‍ പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു വെട്രിമാരന്‍.

തമിഴില്‍ ഈയടുത്ത് റിലീസായ ചിത്രമാണ് വാഴൈ. ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് അത്. മാരി സെല്‍വരാജാണ് ആ സിനിമ സംവിധാനം ചെയ്തത്. അതിന് നല്ല കളക്ഷനാണ് ലഭിച്ചത്. ആ സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ രണ്ട് കുട്ടികളാണ്. എന്നിട്ടും ആ സിനിമ നല്ല രീതിയില്‍ കളക്ഷന്‍ നേടിയിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം മാരി സെല്‍വരാജാണ്.

പലരും മാരിയുടെ പേര് കണ്ടിട്ടാണ് സിനിമക്ക് കയറിയത്. സ്വന്തം പേര് കൊണ്ട് മാത്രം ഒരു സിനിമ ഹിറ്റാക്കാന്‍ കഴിയുന്ന സംവിധായകനായി മാരി വാഴൈയുടെ വിജയത്തോടെ തെളിയിച്ചു. വാഴൈ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം നേടിയ കളക്ഷന്‍ അതിന്റെ ബജറ്റിന്റെ ഇരട്ടിയിലധികമാണ്. നല്ല സിനിമകള്‍ നല്‍കിയാല്‍ പ്രേക്ഷകര്‍ മറ്റൊന്നും നോക്കാതെ അത് സ്വീകരിക്കുമെന്ന് വാഴൈ എന്ന സിനിമയോടെ നമുക്ക് മനസിലായി. അത് കളക്ഷനിലും കാണാന്‍ സാധിച്ചു,’ വെട്രിമാരന്‍ പറഞ്ഞു.

Content Highlight: Vetrimaaran praises Maari Selvaraj after the success of Vaazhai

We use cookies to give you the best possible experience. Learn more