ആദിവാസിക്ഷേമം കടലാസില്‍.. സര്‍ക്കാര്‍ പറയണം, ഈ കോഴ്‌സിന്റെ വില എന്താണ് ?
ഹരിമോഹന്‍

വലിയ പ്രതീക്ഷകളായിരുന്നു ആ 30 പേര്‍ക്കും. കുട്ടിക്കാലം മുതല്‍ക്ക് നേടിയ കാടറിവിനൊപ്പം സാങ്കേതികവും ശാസ്ത്രീയവുമായ പഠനവും കഴിഞ്ഞിറങ്ങുമ്പോള്‍ ഒരു സര്‍ക്കാര്‍ ജോലി. അതായിരുന്നു അവരുടെ ആഗ്രഹം.

പക്ഷേ അത് സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്. വന, മൃഗ, പരിസ്ഥിതി സംരക്ഷണത്തിന് ആദിവാസികളെ ഉപയോഗിക്കുക എന്ന ആശയത്തിന് രാജ്യത്തുതന്നെ തുടക്കം കുറിക്കുകയായിരുന്നു പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലൂടെ. കേരളത്തിലെ 10 ജില്ലകളില്‍നിന്നായി ആദിവാസി വിഭാഗത്തില്‍പ്പെട്ട 30 പേരാണ്, സര്‍വകലാശാല 2016-ല്‍ ആരംഭിച്ച ആറുമാസ പ്രാക്ടിക്കല്‍ കോഴ്സായ ആനിമല്‍ ഹാന്‍ഡ്ലിങ് ഇന്‍ സൂ ആന്‍ഡ് ഫോറസ്റ്റ് കോഴ്സ് പഠിച്ചത്.

2017 ജൂണില്‍ കോഴ്സ് പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റുകളും ഇവര്‍ക്കു ലഭിച്ചു. ഇപ്പോള്‍ രണ്ടുവര്‍ഷം തികഞ്ഞു. ഇതിനിടയ്ക്ക് എന്താണു സംഭവിച്ചത് ? അവര്‍ തന്നെ പറയുന്നതു കേള്‍ക്കാം.

ഹരിമോഹന്‍
മാധ്യമപ്രവര്‍ത്തകന്‍