ന്യൂദൽഹി: വിഖ്യാത ഗായകൻ മുഹമ്മദ് അസീസ് മരണമടഞ്ഞു. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.64 വയസ്സായിരുന്നു. കൊൽക്കത്തയിൽ നിന്നും മുംബൈയിലേക്കുള്ള യാത്രയിൽ പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ അടുത്തുള്ള ലീലാവതി ആശുപത്രയിൽ പ്രവേശിപ്പിച്ചു.
Also Read കെ.എം. ഷാജിയെ അയോഗ്യനാക്കിയ ഹൈ കോടതി വിധിക്കുമേൽ സുപ്രീം കോടതിയുടെ സ്റ്റേ
എന്നാൽ അധികം താമസിയാതെ തന്നെ മരണം സംഭവിക്കുകയായിരുന്നു. ബോളിവുഡ് സൂപ്പർഹിറ്റുകളായ “മൈ നെയിം ഈസ് ലഖൻ”,”മർദ് ടാങ്കേവാല” എന്നീ ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ പ്രിയങ്കരനായിരുന്നു അസീസ്.
ജനപ്രിയ ഹാസ്യതാരം ജോണി ലിവറുടെ സഹോദരൻ ജിമ്മി മോസസ് ആണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി മരണവാർത്ത പുറത്തുവിട്ടത്.
“ഒരു സംഗീതപരിപാടിയുമായി ബന്ധപെട്ട് ഇന്നലെ കൊൽക്കത്തയിലായിരുന്നു മൊഹമ്മദ് അസീസ്. ഇന്ന് രാവിലെ നാലരയോടെയാണ് അദ്ദേഹം ഫ്ലൈറ്റിൽ മുംബൈയിലെത്തിയത്. മുംബൈ എയർപോർട്ടിൽ നിന്നും ടാക്സി പിടിച്ച അദ്ധേഹത്തിനു അധികം താമസിയാതെ തന്നെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപെട്ടു. ഉടൻ തന്നെ നാനാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും, അദ്ദേഹം മരണമടഞ്ഞു എന്ന് ഡോക്ടർമാർ അറിയിച്ചു.” ജിമ്മി മോസസ് മാധ്യമങ്ങളോട് പറഞ്ഞു.