പാറ്റ്‌ന: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ബീഹാറില്‍ രാഷ്ട്രീയ രംഗം ചൂടുപിടിച്ചു തുടങ്ങി. ഇതിന് ശക്തി പകര്‍ന്നു കൊണ്ട് മറ്റൊരു പ്രഖ്യാപനം ശനിയാഴ്ച നടന്നു.
മുന്‍ ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പുതിയ മുന്നണി പ്രഖ്യാപനമാണ് ശനിയാഴ്ച നടന്നത്. തെരഞ്ഞെടുപ്പില്‍ ശക്തമായ എന്‍.ഡി.എ വിരുദ്ധ മുന്നണിയെന്ന പ്രഖ്യാപനമാണ് യശ്വന്ത് സിന്‍ഹ നടത്തിയത്. മുന്നണിയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ 15 ദിവസമായി യശ്വന്ത് സിന്‍ഹ ബീഹാറിലുണ്ട്. നിരവധി രാഷ്ട്രീയ നേതാക്കളെ കാണുകയും തെരഞ്ഞെടുപ്പിനുള്ള കുറിച്ചുള്ള ചര്‍ച്ചയിലുമാണ്. മുന്‍ എം.പി അരുണ്‍ കുമാര്‍, മുന്‍ എം.പി നാഗ്മനി, മുന്‍ സംസ്ഥാന മന്ത്രി നരേന്ദ്ര സിങ്, മുന്‍ ആര്‍.ജെ.ഡി എം.പി ദേവേന്ദ്ര യാദവ് എന്നിവര്‍ യശ്വന്ത് സിന്‍ഹയ്‌ക്കൊപ്പമുണ്ട്. മറ്റ് നേതാക്കളും മുന്നണിയിലേക്ക് വരുമെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.
എന്‍.ഡി.എയ്‌ക്കെതിരെയാണ് തങ്ങളുടെ പോരാട്ടം. ആരൊക്കെയാണോ എന്‍.ഡി.എയ്‌ക്കെതിരെ നില്‍ക്കുന്നത്. അവരെയൊക്കെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. അതെങ്ങനെ മുന്നോട്ട് പോവും എന്ന് പറയുവാന്‍ ഇപ്പോള്‍ ബുദ്ധിമുട്ടുണ്ട്. പക്ഷെ ഇപ്പോള്‍ ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചുവെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക