| Sunday, 10th February 2019, 12:18 pm

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സംസാരിച്ചു; അമോല്‍ പലേക്കറുടെ പ്രസംഗം തടസപ്പെടുത്തി (വീഡിയോ)

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ പ്രശസ്ത സംവിധായകനും ബോളിവുഡ് നടനുമായ അമോല്‍ പലേക്കറുടെ പ്രസംഗം തടസ്സപ്പെടുത്തി. മുംബൈയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍(എന്‍.ജി.എം.എ) നടത്തിയ പ്രസംഗമാണ് പല തവണ തടസ്സപ്പെടുത്തിയത്.

മുംബൈയിലേയും ബംഗളൂരുവിലേയും എന്‍.ജി.എം.എയുടെ ഉപദേശക സമിതി പിരിച്ചുവിട്ട കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ നടപടിയെ അദ്ദേഹം പ്രസംഗത്തിലുടനീളം വിമര്‍ശിച്ചിരുന്നു.




ബ്യൂറോക്രാറ്റുകളോ സര്‍ക്കാര്‍ ഏജന്റുമാരോ അല്ലാതെ കലാകാരന്മാര്‍ അടങ്ങുന്ന ഉപദേശക സമിതി നിശ്ചയിക്കുന്ന അവസാനത്തെ പരിപാടിയായിരിക്കും ഭാര്‍വെ എക്സിബിഷനെന്ന് പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഈ സമയം വേദിയിലുണ്ടായിരുന്ന ചിലരും കേള്‍വിക്കാരും പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു.

ALSO READ: തൃണമൂല്‍ എം.എല്‍.എയുടെ കൊലപാതകം; ബി.ജെ.പി നേതാവ് മുകുള്‍ റോയിക്കെതിരെ എഫ്.ഐ.ആര്‍.

അതേസമയം പ്രസംഗത്തിന് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയാണോ നിങ്ങള്‍ എന്ന് പലേക്കര്‍ തിരിച്ചും ചോദിച്ചു.

ചിത്രകാരനായ പ്രഭാകര്‍ ഭാര്‍വെയുടെ അനുസ്മരണാര്‍ഥം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹം പ്രസംഗമധ്യേ സര്‍ക്കാരിനെ വിമര്‍ശിച്ചത്. പ്രാദേശിക കലാകാരന്മാരുടെ കമ്മിറ്റി പിരിച്ചുവിട്ട് എക്സിബിഷനും മറ്റും സംഘടിപ്പിക്കുന്നതൊക്കെ ദല്‍ഹിയില്‍ നിന്നായിരിക്കും തീരുമാനിക്കുക എന്നും അദ്ദേഹം പറഞ്ഞു.

എഴുത്തുകാരന്‍ നയന്‍താര സാഗലിനെ മറാത്തി സാഹിത്യോത്സവത്തില്‍ നിന്ന് ഒഴിവാക്കിയ നടപടിയേയും അദ്ദേഹം വിമര്‍ശിച്ചു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more