| Friday, 7th May 2021, 6:06 pm

എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ പ്രകടനം നിരാശാജനകമായിരുന്നെന്ന് സോണിയാ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാഴ്ച്ചവെച്ച പ്രകടനം നിരാശാജനകമെന്ന് കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധി.

നിര്‍ഭാഗ്യവശാല്‍, എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ പ്രകടനം വളരെ നിരാശാജനകമായിരുന്നുവെന്നും അപ്രതീക്ഷിതമായിരുന്നു ഫലമെന്നും സോണിയ പറഞ്ഞു.

ഫലങ്ങള്‍ അവലോകനം ചെയ്യുന്നതിനായി സി.ഡബ്ല്യു.സി ഉടന്‍ യോഗം ചേരുമെന്നും വെര്‍ച്വല്‍ മീറ്റില്‍ സോണിയ പറഞ്ഞു. മമത ബാനര്‍ജിയെയും എം.കെ സ്റ്റാലിനെയും അവര്‍ അഭിനന്ദിച്ചു.

ബംഗാളിലും അസമിലും കേരളത്തിലും ദയനീയമായ പരാജയമാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത്. ബംഗാളില്‍ ഒരു സീറ്റ് പോലും കോണ്‍ഗ്രസിന് കിട്ടിയില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlights: Very Disappointing… Unexpectedly So”: Sonia Gandhi On Election Results

We use cookies to give you the best possible experience. Learn more