തിരക്കുള്ള ദിവസം ആണെങ്കില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു പ്രാതല്‍ ആണ് സേമിയ ഉപ്പുമാവ്.
[]
ചേരുവകള്‍
1.കാരറ്റ്-1
2.ഇഞ്ചി അരിഞ്ഞത്-1/4 സ്പൂണ്‍
3.പച്ചമുളക്-2
4.സേമിയ -200 gm
5.സവാള-1
6.കറിവേപ്പില-ഒരു തണ്ട്
7.ചുവന്ന മുളക്-1
8.ഉപ്പ്-ആവശ്യത്തിന്
9.വെള്ളം-ആവശ്യത്തിന്
10.നിലക്കടല-50 gm
11.വെളിച്ചെണ്ണ-ആവശ്യത്തിന്
12.തേങ്ങ ചിരകിയത് -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
സേമിയ നീളമുള്ളതാണെങ്കില്‍ നുറുക്കി നന്നായി ചുവപ്പിച്ച് വറക്കുക. കാരറ്റും, ഇഞ്ചിയും, പച്ചമുളകും, സവാളയും ചെറുതായി നുറുക്കുക. വെളിച്ചെണ്ണയില്‍ കടുക് പൊട്ടിച്ച്, ചുവന്ന മുളക് മൂപ്പിച്ച് നിലക്കടല വേവിക്കുക. അതിലക്ക് കാരറ്റ്, ഇഞ്ചി, പച്ചമുളക്, സവാള, കറിവേപ്പില എന്നിവയിട്ട് വഴറ്റുക. വെളളത്തില്‍ ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത് സേമിയ ഇട്ട് വേവിച്ച് എടുക്കുക. ഇടക്കിടക്കിളക്കുക. തേങ്ങ ചിരകിയത് ചേര്‍ത്ത് അലങ്കരിച്ച് വിളമ്പുക.