|

പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ആസിഫ് അലി, അന്ന ബെന്‍; ഗ്യാങ്സ്റ്റര്‍ മൂവിയുമായി വേണുവെത്തുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുന്നറിയിപ്പ്, കാര്‍ബണ്‍, രാച്ചിയമ്മ എന്നീ സിനിമകള്‍ക്കു ശേഷം പുതിയ സിനിമയുമായി വേണു എത്തുന്നു. ജി.ആര്‍. ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’യെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ചിത്രം.

‘കാപ്പ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജു വാര്യര്‍, അന്ന ബെന്‍ മുതലായവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തും. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഒരു കൊമ്മേര്‍ഷ്യല്‍ ഗ്യാങ്സ്റ്റര്‍ മൂവി ആയിട്ടാവും സിനിമ ഇറങ്ങുകയെന്നും വേണു തന്റെ പുതിയ അഭിമുഖത്തില്‍ പറഞ്ഞു.

ആണും പെണ്ണും എന്ന ആന്തോളജിയില്‍ പാര്‍വതിയെ കേന്ദ്രകഥാപാത്രമാക്കി രാച്ചിയമ്മ സംവിധാനം ചെയ്തതും വേണുവായിരുന്നു.

വേണുവിന്റെ ഏറ്റവും ഒടുവിലിറങ്ങിയ ചിത്രമാണ് രാച്ചിയമ്മ. പാര്‍വതിക്കൊപ്പം ആസിഫ് അലിയും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്തിരുന്നു.

സമ്മിശ്രപ്രതികരണമാണ് രാച്ചിയമ്മക്ക് ലഭിച്ചിരുന്നത്. ജയ്. കെ. സംവിധാനം ചെയ്ത സാവിത്രി, ആഷിഖ് അബു സംവിധാനം ചെയ്ത റാണി എന്നീ ചിത്രങ്ങളും ആണും പെണ്ണും എന്ന ആന്തോളജിയില്‍ ഉള്‍പ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Venus new movie with prithviraj and manju warrier