മുംബൈ: ദല്‍ഹിയില്‍ച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കാണില്ലെന്ന എന്‍.സി.പി നേതാവ് ശരദ് പവാറിന്റെ പിടിവാശിക്കു മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കി. സോണിയ പവാറുമായി ഫോണില്‍ സംസാരിച്ചെന്നും തന്നെയും കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും അഹമ്മദ് പട്ടേലിനെയും വിശദമായി കാര്യങ്ങള്‍ സംസാരിക്കാന്‍ സോണിയ മുംബൈയിലേക്ക് അയച്ചെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു.
ഏറ്റവും പെട്ടെന്നുതന്നെ പവാറിനെ കാണാന്‍ ശ്രമിക്കുമെന്നും തങ്ങള്‍ മൂവരും മുംബൈയിലേക്കു പോകുമെന്നും വേണുഗോപാല്‍ ട്വീറ്റ് ചെയ്തു. എന്താണു ചര്‍ച്ച ചെയ്യുന്നതെന്നു പറയാന്‍ പറ്റില്ലെന്നും എന്നാല്‍ ജനാധിപത്യ രീതിയിലായിരിക്കും ചര്‍ച്ചയെന്നും ഖാര്‍ഗെ പ്രതികരിച്ചു.
എന്‍.സി.പിയും കോണ്‍ഗ്രസും തമ്മില്‍ തെരഞ്ഞെടുപ്പിനു മുന്‍പേ സഖ്യമുണ്ട്. ചര്‍ച്ചയ്ക്കു ശേഷമേ ബാക്കി കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കാന്‍ കഴിയൂ എന്നും ഖാര്‍ഗെ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
രണ്ടുമണിക്ക് മൂവരും മുംബൈയിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇവരെക്കൂടാതെ കോണ്‍ഗ്രസ് നേതാക്കളായ ബാലാസാഹേബ് തൊറാട്ട്, അശോക് ചവാന് എന്നിവരും പവാറുമായുള്ള കൂടിക്കാഴ്ചയിലുണ്ടാകും.
ഇന്ന് കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്തകള്‍ തള്ളി പവാര്‍ രംഗത്തെത്തിയിരുന്നു. പവാറുമായി ചര്‍ച്ച നടത്തുന്നതിന് ഇന്നു രാവിലെ മുംബൈയിലേക്കു പോകാനിരുന്ന ഖാര്‍ഗെ, അഹമ്മദ് പട്ടേല്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ യാത്ര റദ്ദാക്കിയത് പവാറിനെ ചൊടിപ്പിച്ചിരുന്നു.
ഇതിനു പകരം ദല്‍ഹിയിലെത്തി സോണിയാ ഗാന്ധിയെ കാണാനാണ് അവര്‍ പവാറിനോടു നിര്‍ദ്ദേശിച്ചതെന്ന് പാര്‍ട്ടി നേതാവ് അജിത് പവാര്‍ അറിയിച്ചു. കോണ്‍ഗ്രസിന്റെ ഈ സമീപനമാണ് പവാറിനെ രോഷാകുലനാക്കിയത്. ‘ആരു പറഞ്ഞു കൂടിക്കാഴ്ചയുണ്ടെന്ന്? എനിക്കൊന്നും അറിയില്ല’ എന്നായിരുന്നു കൂടിക്കാഴ്ചയെക്കുറിച്ച് ചോദിച്ചപ്പോള്‍ പവാറിന്റെ പ്രതികരണം.
മാത്രമല്ല, പുറത്തുനിന്നു പിന്തുണയ്ക്കാനുള്ള തീരുമാനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെങ്കില്‍ അതില്‍ താത്പര്യമില്ലെന്ന് എന്‍.സി.പി വൃത്തങ്ങള്‍ പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയിലെയോ ഗോവയിലെയോ പോലെ ‘ഓപ്പറേഷന് താമര’യുടെ അപകടസാധ്യത വിളിച്ചുവരുത്താന്‍ വയ്യെന്നും അവര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കോണ്‍ഗ്രസിനുള്ളില്‍ത്തന്നെ നിലനില്‍ക്കുന്ന ഭിന്നതയാണ് അവരെ അന്തിമ തീരുമാനം എടുക്കുന്നതില്‍ നിന്നു പിന്നോട്ടു വലിക്കുന്നത്. മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണു പ്രധാനമായും ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസിനെ പിന്നോട്ടുവലിക്കുന്നത്.
വേണുഗോപാലും എ.കെ ആന്റണിയും അടങ്ങുന്ന കേരളാ ലോബിയാണു സഖ്യത്തിനു തടസ്സമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്നലെ വൈകിട്ടോടെ ശിവസേനയെ പിന്തുണയ്ക്കാനുള്ള കത്ത് എന്‍.സി.പി തയ്യാറാക്കിയിരുന്നതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കോണ്‍ഗ്രസിന്റെ തീരുമാനം വൈകുന്നതാണ് അത് ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതെന്ന് എന്‍.സി.പി വൃത്തങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.