| Tuesday, 31st August 2021, 9:26 pm

മാമാങ്കത്തിന് ശേഷം ജയസൂര്യ ചിത്രവുമായി വേണു കുന്നപ്പിള്ളി ; സംവിധാനം ജോഷി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മാമാങ്കത്തിന് ശേഷം കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനായി ജയസൂര്യ. പ്രമുഖ സംവിധായകന്‍ ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജയസൂര്യയുടെ ജന്മദിനത്തിനോടനുബന്ധിച്ചാണ് ചിത്രം പ്രഖ്യാപിച്ചത്. പൊറിഞ്ചു മറിയം ജോസ്, പാപ്പന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ആക്ഷന്‍ ത്രില്ലറായിട്ടാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. നൗഷാദ് കോയയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്.

മമ്മൂട്ടിക്കൊപ്പം മറ്റൊരു ചിത്രം വേണു കുന്നപ്പള്ളി നിര്‍മ്മിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

2019 ല്‍ റിലീസ് ചെയ്ത മാമാങ്കം പക്ഷേ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നിരുന്നില്ല. എം പത്മകുമാറായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

ജയസൂര്യ – ജോഷി ചിത്രത്തിന്റെ പ്രോജക്ട് ഡിസൈന്‍ ബാദുഷ എന്‍.എം. വാര്‍ത്ത പ്രചരണം: വാഴൂര്‍ ജോസ്, പി.ശിവപ്രസാദ്, മഞ്ജു ഗോപിനാഥ് എന്നിവരാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Venu Kunnappilly with Jayasurya after Mamangam; Directed by Joshy

We use cookies to give you the best possible experience. Learn more