| Tuesday, 16th May 2023, 5:29 pm

വി. എഫ്. എക്‌സും ബി. ജി. എമ്മും ചെയ്തവർ സമയത്തിന് വർക്ക് ചെയ്ത് തന്നില്ല, ഓണത്തിന് റിലീസ് ചെയ്താൽ പോരേയെന്നാണ് അവർ ചോദിച്ചത്: വേണു കുന്നപ്പിള്ളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2018 ന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്തവരും വി. എഫ്. എക്സ് ചെയ്തവരും സമയത്തിന് വർക്ക് ചെയ്ത് തന്നില്ലെന്ന് നിർമാതാവ് വേണു കുന്നപ്പിള്ളി.

ഓണത്തിന് ചിത്രം റിലീസ് ചെയ്താൽ പോരേയെന്ന അവരുടെ ചോദ്യത്തിന് അത് താനാണ് തീരുമാനിക്കുന്നതെന്ന് അദ്ദേഹം മറുപടി പറഞ്ഞു.

‘2018 ൽ വർക്ക് ചെയ്ത ആരുമായിട്ടും ഞാൻ ഒരു വഴക്കും ഇട്ടിട്ടില്ല. ഒരു ഉപദേശം എന്ന രീതിയിൽ ഞാൻ സംസാരിച്ചിട്ടുണ്ടെങ്കിൽ അത് ചിത്രത്തിന്റെ വി. എഫ്. എക്സ് ചെയ്തവരോടും ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്തവരോടുമാണ്. പറഞ്ഞ സമയത്ത് അവർ വർക്ക് ചെയ്ത് തന്നില്ല.
താൻ അവരെ വിശ്വസിച്ച് വർക്ക് ഏൽപ്പിച്ചതാണ് പക്ഷെ ഇങ്ങനെ സംഭവിച്ച് പോയതാണെന്ന് ജൂഡ് പറഞ്ഞു. ഞാൻ പറഞ്ഞു എനിക്കവരെ മീറ്റ് ചെയ്യണമെന്ന്. അവർ വന്നപ്പോൾ ഞാൻ ചോദിച്ചു എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന്. അപ്പോൾ അവർ പല പല കാര്യങ്ങൾ മറുപടിയായി പറഞ്ഞിട്ട് ഓണത്തിന് റിലീസ് ചെയ്താൽ പോരേയെന്ന് ചോദിച്ചു. അത് നിങ്ങളല്ല ഞാനാണ് തീരുമാനിക്കേണ്ടതെന്ന് ഞാൻ പറഞ്ഞു. കാരണം എല്ലാ മാസവും ബാങ്കിൽ പലിശ പൊക്കോണ്ടിരിക്കുകയാണ്.
പറ്റില്ലെങ്കിൽ നേരത്തെ പറഞ്ഞൂടായിരുന്നോയെന്ന് ഞാൻ അവരോട് ചോദിച്ചു.

സിനിമ റിലീസ് ആയ അടുത്ത ദിവസം ഇവരെ എല്ലാവരെയും ഞാൻ ദുബായിൽ നിന്ന് ഫോൺ വിളിച്ചു. എന്നെക്കാളും വളരെ യങ് ആയിട്ടുള്ള കുട്ടികളാണ്. പക്ഷെ നല്ല കഴിവുള്ളവരാണ്. നിങ്ങൾക്ക് ആ ചിത്രം കണ്ടാൽ മനസ്സിലാകുമല്ലോ.
അന്ന് ഞാൻ അങ്ങനെ സംസാരിച്ചതിന് ഒട്ടും വിഷമിക്കരുതെന്ന് ഞാൻ അവരോട് പറഞ്ഞു. അപ്പോൾ അവർ പറഞ്ഞത് ഞാൻ വിളിച്ചത് തന്നെ വലിയ സന്തോഷമായെന്നാണ്. ഞാൻ പറഞ്ഞു വിളിച്ചത് എന്റെ ഒരു മര്യാദ. കാരണം, അവർ ഇത്രയും ഞെട്ടിക്കുന്ന വർക്കാണ് ചെയ്തിരിക്കുന്നതെന്ന് സിനിമ കാണുമ്പോഴാണ് മനസ്സിലാകുന്നത്,’ അദ്ദേഹം പറഞ്ഞു.

താൻ ചിത്രം തിയേറ്ററിലാണ് ആദ്യമായി കാണുന്നതെന്നും, അതിനുമുൻപ് കാണുമ്പോൾ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും സ്പെഷ്യൽ എഫക്ട്സും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ചിത്രം പൂർണമായും ഞാൻ കാണുന്നത് തിയേറ്ററിലാണ്, പക്ഷെ വിഷ്വലി പൂർണ രൂപം മാത്രം ഞാൻ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. രണ്ടര മണിക്കൂർ സ്റ്റുഡിയോയിൽ വെച്ച് കണ്ടിരുന്നു. പക്ഷെ അന്ന് ഞാൻ കാണുമ്പോൾ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും സ്പെഷ്യൽ എഫക്ട്സും ഉണ്ടായിരുന്നില്ല.

എന്നോട് പലതവണ മുഴുവനായും കാണാമെന്ന് പറഞ്ഞെങ്കിലും ദുബായ് തിയേറ്ററിൽ എന്റെ കുടുംബത്തോടൊപ്പം കാണണമെന്ന് എനിക്ക് നല്ല ആഗ്രമുണ്ടായിരുന്നു. മാളികപ്പുറവും ഞാൻ അങ്ങനെയാണ് കണ്ടത്,’ വേണു പറഞ്ഞു.

Content Highlights: Venu Kunnappillli on V.F.X and Background Score team

We use cookies to give you the best possible experience. Learn more