| Monday, 22nd May 2023, 11:52 pm

2018 ഏകദേശം 137 .6 കോടി നേടി, പുലിമുരുകന്റെ കാര്യം എനിക്കറിയില്ല: വേണു കുന്നപ്പിള്ളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2018ലെ പ്രളയത്തെ ആസ്പദമാക്കിയ 2018 എന്ന ജൂഡ് ആന്തണി ചിത്രം നൂറ് കോടി രൂപ കളക്ഷൻ പിന്നിട്ടിരുന്നു. 2018 ന്റെ പ്രൊഡക്ഷനിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം ഏകദേശം 137 .6 കോടി വരെ നേടിയെന്ന് നിർമാതാവ് വേണു കുന്നപ്പിള്ളി പറഞ്ഞു. പുലിമുരുകന്റെ റെക്കോർഡ് ക്രോസ് ചെയ്‌തോയെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘2018 സിനിമയുടെ പ്രോഡക്‌ഷന്റെ ഭാഗത്തുനിന്നുള്ള റിപ്പോർട്ടിന് പ്രകാരം ചിത്രം ഏകദേശം 137.6 കോടി നേടി. ആ കണക്കിൽ നിന്നും വല്യ വ്യത്യാസം ഇല്ല. പക്ഷെ ആളുകൾ പറയുന്നതനുസരിച്ച് പുലി മുരുകന്റെ റെക്കോർഡിനെ ഭേദിച്ചോ എന്നുള്ളതിനെപ്പറ്റി എനിക്കറിയില്ല. പുലി മുരുകൻ എത്ര വർഷം മുൻപ് ഇറങ്ങിയതാണ്. അന്നത് എത്ര കളക്ഷൻ നേടിയെന്നതിനെ പറ്റി എനിക്ക് ഒരു ധാരണയും ഇല്ല. ചിത്രം നൂറ് കോടി ക്ലബ്ബിൽ കയറിയെന്ന കാര്യം സോഷ്യൽ മീഡിയ വഴിയാണ് അറിഞ്ഞത്. പതിനേഴാമത്തെ ദിവസവും 2018 തിയേറ്ററിൽ ഓടുന്നതിൽ സന്തോഷം ഉണ്ട്,’ അദ്ദേഹം പറഞ്ഞു.

ഓ.ടി.ടി സംവിധാനം ഉണ്ടായിട്ട് കൂടി ആളുകൾ ചിത്രം തിയേറ്ററിൽ തന്നെ പോയി കണ്ടതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഈ ഒരു കാലഘട്ടത്തിൽ ഒരു സിനിമ ഇറങ്ങികഴിഞ്ഞാൽ നല്ലൊരു വിഭാഗം ആളുകളും ഓ.ടി.ടി യിൽ കാണാമെന്ന് വിചാരിച്ച് കാത്തിരിക്കുന്നവരാണ്. ഇത്തരം ഒരു സാഹചര്യം ഉണ്ടായിട്ടുകൂടി ആളുകൾ ഈ സിനിമ കണ്ടു, ഇപ്പോഴും കാണുന്നുണ്ട്. കേരളത്തിൽ നിന്നുമാത്രം ഏകദേശം 60 കോടിക്കടുത്ത് ചിത്രം കളക്ഷൻ നേടി,’ വേണു കുന്നപിള്ളി പറഞ്ഞു.

Content Highlights: Venu Kunnampilli on 2018 movie collection

We use cookies to give you the best possible experience. Learn more