| Monday, 11th July 2022, 9:19 pm

ഗാംഗുലിലെയും യുവരാജിനെയമെല്ലാം ടീമില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്, പ്രശസ്തികൊണ്ട് മാത്രം ആരെയും കളിപ്പിക്കേണ്ട; വിരാടിനെതിരെ ഒളിയമ്പുമായി മുന്‍ ഇന്ത്യന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഈ വര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പിനായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ ടീം. ഒരുപാട് താരങ്ങളുള്ള ഇന്ത്യന്‍ ടീമില്‍ ആരാക്കെ കളിക്കുമെന്ന് ഇതുവരെ ഉറപ്പായിട്ടില്ല. നിലവില്‍ ഇന്ത്യക്ക് മുമ്പില്‍ മികച്ച സ്‌ക്വാഡ് ഡെപ്ത്തുണ്ടെങ്കിലും പ്രധാന താരങ്ങളുടെ ഫോമൗട്ട് ടീമിനെ വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്.

സൂപ്പര്‍താരം വിരാട് കോഹ്‌ലിയാണ് ഇക്കാര്യത്തില്‍ പ്രധാനി. താരം തന്റെ പഴയ ഫോമിന്റെ നിഴല്‍ പോലും കാണിക്കുന്നില്ല. പക്ഷെ അദ്ദേഹം ഉണ്ടാക്കിയ ലെഗസിയുടെ പേരില്‍ ഇപ്പോഴും ടീമില്‍ ഇടം ലഭിക്കുന്നുണ്ട്.

എന്നാല്‍ ഇത്തരത്തില്‍ ഫോമൗട്ടായ താരങ്ങള്‍ക്ക് വീണ്ടും വീണ്ടും അവസരം കൊടുക്കേണ്ട എന്നാണ് മുന്‍ ഇന്ത്യന്‍ താരമായ വെങ്കിടേഷ് പ്രസാദിന്റെ അഭിപ്രായം. മുന്‍ താരങ്ങളെയെല്ലാം ഫോം ഔട്ടായപ്പോള്‍ ടീമില്‍ നിന്നും പുറത്താക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴുള്ള താരങ്ങള്‍ ഫോമൗട്ടാണെങ്കില്‍ അവര്‍ക്ക് റെസ്റ്റ് കൊടുക്കുന്നതാണ് പതിവ്. മുന്‍ കാലങ്ങളില്‍ അവരെ രഞ്ജി കളിക്കാനും മറ്റ് ഡൊമസ്റ്റിക്ക് ലെവല്‍ കളിക്കാനും വിടുമയാരുന്നു എന്നും പ്രസാദ് പറഞ്ഞു.

സെവാഗ്, ഗാംഗുലി, ഹര്‍ഭജന്‍, സഹീര്‍ ഖാന്‍, യുവരാജ് സിങ് എന്നിവരെയെല്ലാണ ഫോമൗട്ടായപ്പോള്‍ ടീമില്‍ നിന്നും പുറത്താക്കിയിരുന്നു എന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു.

‘മുമ്പൊരു കാലമുണ്ടായിരുന്നു നിങ്ങള്‍ക്ക് ഫോമില്ലെങ്കില്‍, പ്രശസ്തി പരിഗണിക്കാതെ നിങ്ങളെ ഒഴിവാക്കും. സൗരവ്, സെവാഗ്, യുവരാജ്, സഹീര്‍, ഭാജി എന്നിവരെല്ലാം ഫോമിലല്ലാത്തപ്പോള്‍ പുറത്തായി.

അവര്‍ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചുപോയി, റണ്‍സ് നേടി, ഒരു തിരിച്ചുവരവ് നടത്തി. ഫോമിലല്ലാത്തതിന് ടീമില്‍ നിന്നും പുറത്താകുന്നതിന് പകരം വിശ്രമമാണിപ്പോള്‍ അളവ്‌കോല്‍,’ പ്രസാദ് പറഞ്ഞു.

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് അദ്ദേഹം ഇത് പങ്കുവെച്ചത്.

ഇത് പുരോഗതിയല്ലെന്നും രാജ്യത്ത് ഒരുപാട് ടാലന്റുകളുണ്ടെന്നും അദ്ദേഹം പറയുന്നു. അനില്‍ കുംബ്ലെയെ പോലെ മാച്ച്‌വിന്നര്‍ വരെ ടീമിന്റെ പുറത്ത് അവസരം കാത്തിരുന്നതായും അദ്ദേഹം പറഞ്ഞു.

‘ഇത് പുരോഗതിക്കുള്ള വഴിയല്ല. രാജ്യത്ത് ധാരാളം പ്രതിഭകളുണ്ട്, പ്രശസ്തിയില്‍ കളിക്കാന്‍ കഴിയില്ല. ഇന്ത്യയുടെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളായ അനില്‍ കുംബ്ലെ നിരവധി അവസരങ്ങളില്‍ ടീമിന്റെ പുറത്തിരുന്നിട്ടുണ്ട്, ടീമിന്റെ നന്മയ്ക്കുള്ള നല്ലനടപടികള്‍ ആവശ്യമാണ്,’ പ്രസാദ് കൂട്ടിച്ചേര്‍ത്തു

Content Highlights: Venkitesh Prasad slams indian selection committe

We use cookies to give you the best possible experience. Learn more