വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ട്വന്റി-20 പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ മൂന്നെണ്ണവും ഇന്ത്യ തോല്‍ക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരവും അവസാന മത്സരവുമായിരുന്നു ഇന്ത്യ തോറ്റത്.
മൂന്നും നാലും മത്സരങ്ങള്‍ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഇറങ്ങിയതെങ്കിലും അഞ്ചാം മത്സരത്തില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യ നിര്‍ണയാകമായ മത്സരത്തില്‍ തോറ്റത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സൂര്യകുമാര്‍ യാദവിന്റെ 61 റണ്‍സിന്റെ ബലത്തില്‍ 165 റണ്‍സ് നേടിയിരുന്നു. 166 റണ്‍സ് ചെയ്‌സ് ചെയ്യാനിറങ്ങിയ വിന്‍ഡീസ് മത്സരം നിസാരമായി കൈക്കലാക്കുകയായിരുന്നു. വിന്‍ഡീസിനായി ബ്രാണ്‍ഡണ്‍ കിങ് 85 റണ്‍സും നിക്കോളസ് പൂരന്‍ 47 റണ്‍സും നേടി.
മത്സരത്തിന് ശേഷം ഇന്ത്യന്‍ ടീമിനെയും ഹര്‍ദിക് പാണ്ഡ്യയെയും കളിയാക്കികൊണ്ട് മുന്‍ ഇന്ത്യന്‍ താരം വെങ്കടേഷ് പ്രസാദ് രംഗത്തെത്തിയിരുന്നു. ഹര്‍ദിക്കിനെ ക്ലൂലെസ് എന്നായിരുന്നു വെങ്കടേഷ് വിളിച്ചത്. ഇന്ത്യ ഒരുപാട് കാര്യങ്ങളില്‍ മെച്ചപ്പെടാനുണ്ടെന്നും താരങ്ങള്‍ തമ്മില്‍ ഒരു ഒത്തിണക്കമില്ലെന്നും ജയിക്കാനുള്ള വാശി ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
‘ഇന്ത്യ ഒരുപാട് മേഖലകളില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. ഇന്ത്യന്‍ താരങ്ങള്‍ക്ക് സ്പിരിറ്റും ജയിക്കാനുള്ള ആവേശവും ഉള്ളതായി തോന്നുന്നില്ല. ക്യാപ്റ്റന്‍ ഒരു പിടിയിമില്ലാതെ നില്‍ക്കുകയായിരുന്നു ബൗളര്‍ക്ക് ബാറ്റ് ചെയ്യാന്‍ കഴിയില്ല, ബാറ്റര്‍മാര്‍ക്ക് ബൗള്‍ ചെയ്യാന്‍ കഴിയില്ല. നിങ്ങളുടെ ഇഷ്ടപ്പെട്ട താരം ഉണ്ടെന്ന് കരുതി ഒന്നും കണ്ടില്ല എന്ന ഭാവത്തില്‍ കണ്ണടക്കേണ്ട ആവശ്യമില്ല.” പ്രസാദ് ട്വിറ്ററില്‍ കുറിച്ചു.
Content Highlight: Venkatesh Prasda says Hardik Pandya was clueless in captaincy