ട്രോളുകളില്‍ നിറഞ്ഞ ഗോട്ടിലെ വിജയ് ലുക്കിന്റെ പിന്നിലുള്ള കഥ ഇതാണ്: വെങ്കട്ട് പ്രഭു
Entertainment
ട്രോളുകളില്‍ നിറഞ്ഞ ഗോട്ടിലെ വിജയ് ലുക്കിന്റെ പിന്നിലുള്ള കഥ ഇതാണ്: വെങ്കട്ട് പ്രഭു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th August 2024, 8:47 am

എ.ജി.എസ് എന്റര്‍ടൈന്‍മെന്റ് നിര്‍മിച്ച് വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തില്‍ ദളപതി വിജയ് നായകനാകുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ഗോട്ട്) ജയറാം, പ്രശാന്ത്, പ്രഭുദേവ, സ്‌നേഹ, ലൈല,മീനാക്ഷി ചൗധരി, മോഹന്‍, അജ്മല്‍ അമീര്‍, യോഗി ബാബു, തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോട്ട് സെപ്തംബര്‍ 5 ന് പ്രദര്‍ശനത്തിനെത്തും.

ഗോട്ടിലെ ‘സ്പാര്‍ക്ക്’ എന്ന ഗാനം പുറത്തിറങ്ങിയത് മുതല്‍ ചിത്രത്തിലെ വിജയിയുടെ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. അദ്ദേഹത്തിന്റെ ലുക്കിനെ പരാമര്‍ശിച്ചുകൊണ്ട് നിരവധി ട്രോളുകളാണ് സൈബറിടങ്ങളില്‍ നിറയുന്നത്.

ഈ ട്രോളുകളെല്ലാം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കുന്നുണ്ടെന്നും, അതുകൊണ്ടുതന്നെ ചെറിയ രീതിയിലുള്ള മാറ്റങ്ങളെല്ലാം നടത്തിയാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നതെന്നും ഗോട്ട് സിനിമയുടെ ട്രെയ്ലര്‍ ലോഞ്ചില്‍ സംവിധായകന്‍ വെങ്കട്ട് പ്രഭു പറയുന്നു.

‘സ്പാര്‍ക്ക്’ പാട്ട് റിലീസ് ചെയ്തപ്പോഴും പോസ്റ്റര്‍ ഇറക്കിയപ്പോഴുമെല്ലാം ഉണ്ടായ ആളുകളുടെ പ്രതികരണം ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. സിനിമയിലെ വിജയ് സാറിന്റെ 22 -23 വയസ്സിലെ ക്യാരക്ടര്‍ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ആ ക്യാരക്ടര്‍ തന്നെ പോലെ ചെയ്യുന്നതില്‍ വളരെ ശ്രദ്ധ വേണമെന്ന് വിജയ് സാര്‍ പറഞ്ഞിരുന്നു.

ഒരു വ്യക്തിയുടെ താടിയെല്ലാണ് ജോലി ചെയ്യേണ്ട പ്രധാന ഘടകം. അതുപോലതന്നെ വിജയ് സാറിന്റെ മുഖം എല്ലാവര്‍ക്കും വളരെ പരിചിതവുമാണ്. ഒരു പുതിയ രൂപത്തിലേക്ക് ഉപയോഗിക്കുന്നതിന് സമയമെടുക്കും.

എന്നിരുന്നാലും, അത് ഞങ്ങള്‍ക്കും ഒരു പാഠമായിരുന്നു. ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ലുക്കിലോ ശരീര ഘടനയിലോ ഒരുപാട് മാറ്റങ്ങള്‍ വരുത്തേണ്ടായിരുന്നു. വാസ്തവത്തില്‍, ഈ മാറ്റങ്ങളെല്ലാം വരുത്തിയത് കൊണ്ടാണ് ട്രെയ്ലര്‍ റിലീസ് വൈകിപ്പിച്ചത്,’ വെങ്കട്ട് പ്രഭു പറയുന്നു.

വിജയിയുടെ 68 മത്തെ ചലച്ചിത്രമായതിനാല്‍ 2023 മെയ് മാസത്തില്‍ ദളപതി 68 എന്ന താത്കാലിക തലക്കെട്ടില്‍ ‘ഗോട്ട്’ പ്രഖ്യാപിച്ചിരുന്നു. 2023 ഡിസംബറില്‍ ഔദ്യോഗിക പേരായ ‘ഗോട്ട്-ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ പ്രഖ്യാപിച്ചു. 2023 ഒക്ടോബറില്‍ ചെന്നൈയില്‍ സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചു. തുടര്‍ന്ന് തായ്ലന്‍ഡിലും ഹൈദരാബാദിലുമായി ചിത്രത്തിന്റെ മറ്റ് ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കി. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം ഒരുക്കുന്നത്.

Content Highlight: Venkat Prabhu talks about Vijay’s look on  The Greatest of All Time movie and trolls in social media