തമിഴ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം തിയേറ്ററുകളിലെത്തുന്ന വിജയ് ചിത്രം എന്ന നിലയ്ക്ക് വന്‍ പ്രതീക്ഷയാണ് ഗോട്ടിന് മേല്‍ ആരാധകര്‍ പുലര്‍ത്തുന്നത്. മങ്കാത്ത, മാനാട്, സരോജ, എന്നീ ഹിറ്റുകളൊരുക്കിയ വെങ്കട് പ്രഭുവുമായി വിജയ് ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഗോട്ടിനുണ്ട്.
അജിതിന്റെ 50ാമത് ചിത്രം വന്‍ വിജയമാക്കിയ സംവിധായകനാണ് വെങ്കട് പ്രഭു. ആദ്യവസാനം നെഗറ്റീവ് ഷേഡുള്ള നായകനായി ഗംഭീര പെര്‍ഫോമന്‍സാണ് അജിത് മങ്കാത്തയില്‍ കാഴ്ചവെച്ചത്. അജിത്തിന്റെ അത്ര തന്നെ ഫാന്‍സ് പവറുള്ള വിജയ്‌യോടൊപ്പം വെങ്കട് പ്രഭു ഒന്നിക്കുമ്പോള്‍ സൂപ്പര്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും വിജയ് ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല.
മങ്കാത്ത കഴിഞ്ഞ സമയത്ത് തന്നെ വിജയ്‌യുമായി ഒരു സിനിമ ചെയ്യണമെന്ന് അജിത് തന്നോട് പറയാറുണ്ടെന്ന് വെങ്കട് പ്രഭു പറഞ്ഞു. ഗോട്ട് സിനിമ ഞാന്‍ ചെയ്യുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ മങ്കാത്തയെക്കാള്‍ നൂറ് മടങ്ങ് മികച്ചതാകണമെന്ന് അജിത് തന്നോട് പറഞ്ഞുവെന്ന് വെങ്കട് പ്രഭു കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ഡത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന വിജയ്ക്ക് മികച്ച ഫെയര്‍വെല്ലാകും ഗോട്ടെന്നും വെങ്കട് പ്രഭു പറഞ്ഞു. ആനന്ദവികടന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘മങ്കാത്ത സൂപ്പര്‍ഹിറ്റായപ്പോള്‍ അജിത് സാര്‍ എന്നോട് ചോദിച്ചത് ‘ഇനി എപ്പോഴാണ് വിജയ്‌യുമായി സിനിമ ചെയ്യുന്നത്?’ എന്നായിരുന്നു. മങ്കാത്തക്ക് ശേഷം ഞാന്‍ ഓരോ സിനിമ ചെയ്യുമ്പോഴും അദ്ദേഹം ഇത് ചോദിക്കും. ഏറ്റവുമൊടുവില്‍ വിജയ് സാറുമൊത്ത് ഗോട്ട് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ഞാന്‍ അക്കാര്യം അജിത് സാറിനോട് പറഞ്ഞു. അദ്ദേഹത്തിന് വളരെയധികം സന്തോഷമായി. ‘മങ്കാത്തെയെക്കാള്‍ നൂറ് മടങ്ങ് മികച്ചതാക്കണം’ എന്ന് എന്നോട് പറഞ്ഞു.
ഗോട്ടിന്റെ ഫൈനല്‍ ഔട്ട്പുട്ട് കണ്ട് വിജയ് സാര്‍ വളരെ ഹാപ്പിയായി. സ്റ്റാര്‍ഡത്തിന്റെ ഇത്രയും വലിയ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ചില നടന്മാരെപ്പോലെ സിനിമകള്‍ പരാജയമാകുമ്പോള്‍ രാഷ്ട്രീയത്തിലേക്കിറങ്ങുകയല്ല അദ്ദേഹം. വിജയ് എന്ന സ്റ്റാറിന് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച ഫെയര്‍വെല്ലാണ് ഗോട്ട്,’ വെങ്കട് പ്രഭു പറഞ്ഞു.
Content Highlight: Venkat Prabhu shares the comment of Ajith Kumar after he committed The Greatest Of All Time