ന്യൂദല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതനായ വിവരം അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങള്‍ തന്നെയാണ് അറിയിച്ചത്.
കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ക്വാറന്റീനില്‍ പ്രവേശിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. അതേസമയം അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് നടത്തിയ കൊവിഡ് പരിശോധന ഫലം നെഗറ്റീവായിട്ടുണ്ട്. അവരെ സ്വയം നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.
‘ഉപരാഷ്ട്രപതിയ്ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.അദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നും തന്നെയില്ല. പൂര്‍ണ്ണ ആരോഗ്യവാനാണ്. രോഗം സ്ഥിരീകരിച്ചതിനാല്‍ ഹോം ക്വാറന്റീനില്‍ പോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഭാര്യയുടെ കൊവിഡ് പരിശോധനഫലം നെഗറ്റീവാണ് – ഓഫീസ് ട്വീറ്റില്‍ പറയുന്നു.
The Vice President of India who underwent a routine COVID-19 test today morning has been tested positive. He is however, asymptomatic and in good health. He has been advised home quarantine. His wife Smt. Usha Naidu has been tested negative and is in self-isolation.
— Vice President of India (@VPSecretariat) September 29, 2020
രാജ്യസഭ ചെയര്മാന് കൂടിയായ നായിഡു അടുത്തിടെ നടന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 25 ലേറേ അംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സമ്മേളനം വെട്ടിച്ചുരുക്കുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Venkaiah Naidu Tests Covid Postive