നായികയെ സ്പര്‍ശിക്കാതെ തന്നെ നിങ്ങള്‍ക്ക് പ്രണയം സൃഷ്ടിക്കാം. നമ്മുടെ എക്‌സ്പ്രസ് ചെയ്യാനുള്ള കഴിവുണ്ട്. അത് വാക്കുകളിലൂടെയാവണമെന്നില്ല.
പനാജി: ഗോവന്‍ ചലചിത്രമേളയിലെത്തിയവര്‍ക്ക് “നല്ല സിനിമ” എന്തായിരിക്കണമെന്നതു സംബന്ധിച്ച് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ സ്റ്റഡി ക്ലാസ്.
നമ്മുടെ പരമ്പരാഗത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതായിരിക്കണം സിനിമ എന്നാണ് വെങ്കയ്യ നായിഡു മുന്നോട്ടുവെച്ച പ്രധാന നിര്‍ദേശം. നായികയെ സ്പര്‍ശിക്കാതെ പ്രണയരംഗം ചിത്രീകരിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
“നായികയെ സ്പര്‍ശിക്കാതെ തന്നെ നിങ്ങള്‍ക്ക് പ്രണയം സൃഷ്ടിക്കാം. നമ്മുടെ എക്‌സ്പ്രസ് ചെയ്യാനുള്ള കഴിവുണ്ട്. അത് വാക്കുകളിലൂടെയാവണമെന്നില്ല. കണ്ണുകളിലൂടെയും മൂക്കിലൂടെയും ചുണ്ടുകളിലൂടെയും നോട്ടങ്ങളിലൂടെയും ആവാം. നിങ്ങളുടെ നോട്ടം നല്ലതാണെങ്കില്‍ നിങ്ങള്‍ സന്ദേശങ്ങള്‍ കൈമാറുന്ന രീതിയും വളരെ റൊമാന്റിക്കായിരിക്കും.” നായിഡു അഭിപ്രായപ്പെട്ടു.
സിനിമയിലെ അശ്ലീലവും വയലന്‍സും സമൂഹത്തെ വ്രണപ്പെടുത്തുന്നു എന്നു കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു വെങ്കയ്യ നായിഡു ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്.
“ക്രിയേറ്റിവിറ്റി, റിയാലിറ്റി, മാനുഷിക മൂല്യം, ലിംഗനീതി, പ്രായമായവരോടുള്ള ബഹുമാനം, നമ്മുടെ പാരമ്പര്യമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കല്‍ ഇതെല്ലാം സിനിമയുടെ ഭാഗമാകണം.” അദ്ദേഹം പറയുന്നു.
Also Read: കാണ്‍പൂര്‍ അപകടം: പരിക്കേറ്റവര്‍ക്ക് ധനസഹായമായി മോദി സര്‍ക്കാര്‍ നല്‍കിയത് അസാധുവാക്കിയ നോട്ടുകള്‍
സമൂഹത്തിലെ യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ചയാവണം സിനിമ. സിനിമാനിര്‍മാതാക്കളോട് തനിക്കിതാണു പറയാനുള്ളതെന്നും വെങ്കയ്യ നാഡിയു വ്യക്തമാക്കി.
കേന്ദ്രമന്ത്രിമാരായ മനോഹര്‍ പരീക്കര്‍, ശ്രീപദ് നായിക്, ഗോവ മുഖ്യമന്ത്രരി നാരായണ്‍ പര്‍സേക്കര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സംവിധായകന്‍ രമേശ് സിപ്പിയായിരുന്നു മുഖ്യാതിഥി.