വേങ്ങര: നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ റെക്കോഡു പോളിംഗെന്ന് റിപ്പോര്‍ട്ടുകള്‍. വേങ്ങരയില്‍ 71.1 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2016-നിയമസഭാ തിരഞ്ഞെടുപ്പില്‍ 70.7 ശതമാനം പോളിംഗാണ് വേങ്ങരയില്‍ രേഖപ്പെടുത്തിയത്.
രാവിലെ സാധാരണഗതിയില്‍ ആരംഭിച്ച വോട്ടിംഗില്‍ പിന്നീട് വോട്ടര്‍മാര്‍ കൂട്ടത്തോടെ വോട്ട് രേഖപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. വനിതാ വോട്ടര്‍മാരുടെ പങ്കാളിത്തം ധാരാളമുണ്ടായിരുന്നു.
പി.കെ കുഞ്ഞാലിക്കുട്ടി എം.പിയായതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എല്‍.ഡി.എഫിനായി പി.പി ബഷീറും യു.ഡി.എഫിനായി കെ.എന്‍.എ ഖാദറും എന്‍.ഡി.എക്കെതിരായി ജനചന്ദ്രന്‍ മാസ്റ്ററുമാണ് മത്സരിക്കുന്നത്.
അതേസമയം സോളാര്‍ കേസിലെ പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പോളിംഗ് കൂടിയത് മുന്നണികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. സോളാറില്‍ കേസില്‍ അന്വേഷണം പ്രഖ്യാപിച്ചതിനുശേഷം പോളിംഗില്‍ വര്‍ധനവുണ്ടാകുകയായിരുന്നു. അഞ്ചുമണിക്കുശേഷവും വോട്ട് രേഖപ്പെടുത്താന്‍ വോട്ടര്‍മാര്‍ പോളിംഗ് സ്‌റ്റേഷനിലെത്തുന്നുണ്ട്.
Also Read: നഗ്നദൃശ്യങ്ങള്‍ പുറത്ത് വിട്ടത് ഐ.ജി പത്മകുമാര്‍; ഗുരുതര ആരോപണങ്ങളുമായി സരിത എസ് നായര്‍
പുതിയ വിവാദങ്ങള്‍ യുഡിഎഫിന് കടുത്ത ആഘാതം സൃഷ്ടിക്കുമെന്നും മുന്‍മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത് വേങ്ങരയില്‍ തങ്ങള്‍ക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കുമെന്നായിരുന്നു എല്‍.ഡി.എഫ് ക്യാംപിന്റെ വിലയിരുത്തല്‍. എന്നാല്‍ തെരഞ്ഞെടുപ്പിനിടയില്‍ അന്വേഷണം പ്രഖ്യാപിച്ചത് രാഷ്ട്രീയപ്രേരിതമാണെന്നും അത് വേങ്ങരയില്‍ ബാധിക്കില്ലെന്നുമുള്ള നിലപാടിലാണ് യു.ഡി.എഫ്.