| Thursday, 21st September 2017, 9:49 am

ട്രംപ് അഭിനവ ഹിറ്റ്‌ലര്‍; വെനിസ്വേലക്കെതിരെ ആര്‍ക്കും ഭീഷണി മുഴക്കാനാവില്ല: നിക്കോളസ് മദൂറോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

യുണൈറ്റഡ് നേഷന്‍സ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആധുനിക കാലത്തെ ഹിറ്റ്‌ലറാണെന്ന് വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മദൂറോ. വെനിസ്വേലയില്‍ ജനാധിപത്യം പുന:സ്ഥാപിക്കാന്‍ ലോകനേതാക്കള്‍ മുന്നോട്ട് വരണമെന്ന ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കവേയാണ് ട്രംപ് അഭിനവ ഹിറ്റ്‌ലറാണെന്ന് മദൂറോ പറഞ്ഞത്.


Also Read: അറബിക്കല്ല്യാണം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കാനെത്തിയ 8 അറബിമാര്‍ ഉള്‍പ്പെട്ട സംഘം പിടിയില്‍


കഴിഞ്ഞദിവസം യു.എന്നില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു ട്രംപ് ലാറ്റിനമേരിക്കന്‍ രാജ്യമായ വെനിസ്വേലക്കെതിരെ രംഗത്ത് വന്നത്. വെനിസ്വേലയ്‌ക്കെതിരെയും മദൂറോക്കെതിരെയും നിരന്തരം വിമര്‍ശനങ്ങളാണ് ട്രംപ് നടത്തുന്നത്. മദൂറോ അധികാര കേന്ദ്രീകരണം തുടരുകയാണെങ്കില്‍ സാമ്പത്തിക ഉപരോധം കൊണ്ടുവരുമെന്നും നേരത്തെ ട്രംപ് പറഞ്ഞിരുന്നു.

വെനിസ്വേലക്കെതിരെ സൈനികനടപടിയിലേക്ക് കടക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും തങ്ങള്‍ സഹായം നല്‍കില്ലെന്ന് മറ്റു നാല് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും പ്രഖ്യാപിച്ചതോടെയാണ് ഈ തീരുമാനത്തില്‍ അയവ് വരുത്തുന്നത്.


Dont Miss: ‘വേര്‍തിരിവ് എന്തിന്’; ദുര്‍ഗാ പൂജയും മുഹറവും ഒരുമിച്ച് ആഘോഷിച്ചാലെന്തെന്ന് മമതയോട് ഹൈക്കോടതി


കഴിഞ്ഞദിവസം യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്യവേ വെനിസ്വേലക്കെതിരെയും മദൂറോക്കെതിരെയും രൂക്ഷവിമര്‍ശനങ്ങളാണ് ട്രംപ് ഉയര്‍ത്തിയിരുന്നത്. “വെനിസ്വേലന്‍ ജനത കഷ്ടതയനുഭവിക്കുകയാണ്, ആ രാജ്യം തകരുകയാണ്. അവിടുത്തെ ജനാധിപത്യം നശിച്ച് കൊണ്ടിരിക്കുകയാണ്. ഇത് തീര്‍ത്തും അസ്വീകാര്യവും തങ്ങള്‍ക്ക് നോക്കി നില്‍ക്കാന്‍ കഴിയാത്തതാണെന്നുമായിരുന്നു ട്രംപ് പറഞ്ഞത്.

ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിച്ച മദൂറോ ട്രംപ് ഹിറ്റ്‌ലറുടെ പാതയിലാണെന്ന് വിമര്‍ശിക്കുകയായിരുന്നു. “അന്തര്‍ദേശീയ രാഷ്ട്രീയത്തിലെ പുതിയ ഹിറ്റ്‌ലറുടെ യുദ്ധാഹ്വാനമാണിത്. വെനിസ്വേലന്‍ ജനങ്ങള്‍ക്കെതിരാണ് ഡൊണാള്‍ഡ് ട്രംപ്. വെനിസ്വേലക്കെതിരെ ആര്‍ക്കും ഭീഷണി മുഴക്കാനാവില്ല, ഈ രാജ്യത്തെ ആര്‍ക്കും സ്വന്തമാക്കാനാവില്ല.” മദൂറോ പറഞ്ഞു.

We use cookies to give you the best possible experience. Learn more