| Saturday, 30th January 2021, 3:57 pm

യൂറോപ്യന്‍ യൂണിയനും അന്താരാഷ്ട്ര സംഘടനകളും സര്‍വ്വവും അമേരിക്കയ്ക്ക് അടിയറവു വെച്ചിരിക്കുകയാണോ?; രൂക്ഷവിമര്‍ശനവുമായി വെനസ്വേല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കരാക്കസ്: യൂറോപ്യന്‍ യൂണിയനെതിരെയും, അന്താരാഷ്ട്ര സംഘടനകള്‍ക്കെതിരെയും രൂക്ഷവിമര്‍ശനവുമായി വെനസ്വേല. അമേരിക്കയ്ക്ക് കീഴ്‌പ്പെട്ട് മാത്രം തീരുമാനമെടുക്കുന്ന യൂറോപ്യന്‍ യൂണിയന്റേയും, അന്താരാഷ്ട്ര സംഘടനകളുടെയും നയത്തെയാണ് വെനസ്വേലയുടെ വിദേശകാര്യമന്ത്രി ജോര്‍ജ് അരീസിയ വിമര്‍ശിച്ചത്.

ട്വിറ്ററിലായിരുന്നു അദ്ദേഹം വിമര്‍ശനവുമായി രംഗത്തെത്തിയത്. ബൊളീവിയന്‍ സര്‍ക്കാരുമായുള്ള ബന്ധം പുതുതായി തെരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുന്നതിന് മുന്‍പ് പുനരാംരഭിക്കാന്‍ സാധിക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന്റെ ഉന്നതതല പ്രതിനിധി ജോസെപ്പ് ബോറെല്‍ അറിയിച്ചതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി വെനസ്വേലയുടെ വിദേശകാര്യമന്ത്രി മുന്നോട്ട് വന്നത്.

ജോ ബൈഡന്‍ വെനസ്വേലയില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് കാത്തിരിക്കുകയാണെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വെനസ്വേലന്‍ പാര്‍ലമെന്റായ ദേശീയ കോണ്‍ഗ്രസില്‍ ഭരണകക്ഷിയായ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്കും സഖ്യകക്ഷികള്‍ക്കും ഭൂരിപക്ഷ പിന്തുണ ലഭിച്ചിരുന്നു. ഇതോടെ ദേശീയ അസംബ്ലിയിലും ഇടതുപക്ഷം ആധിപത്യം ഉറപ്പിക്കുകയായിരുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ നിക്ഷേപമുള്ള രാജ്യമാണ് വെനസ്വേല. എന്നാല്‍ തുടര്‍ച്ചയായുള്ള പാശ്ചാത്യ അധിനിവേശ ശ്രമങ്ങളും, ഉപരോധങ്ങളും കാരണം വെനസ്വേലന്‍ ജനത വലിയ പ്രയാസങ്ങള്‍ നേരിടുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Venezuela’s Foreign Minister questions EU subordination to the US

Latest Stories

We use cookies to give you the best possible experience. Learn more