| Thursday, 24th January 2019, 7:50 am

വെനസ്വേലയില്‍ ഭരണ അട്ടിമറിക്ക് യു. എസ്. ശ്രമിക്കുന്നതായി പ്രസിഡന്‌റ് നിക്കളസ് മദൂറോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കരാക്കസ്: യു.എസ്സുമായുള്ള നയതന്ത്ര ബന്ധം പുനപ്പരിശോധിക്കുമെന്ന് വെനിസ്വേലന്‍ പ്രസിഡന്റ് നിക്കളസ് മദൂറോ. പ്രക്ഷോഭകരെ പിന്തുണയ്ക്കുന്നതിലൂടെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് മദൂറോയുടെ ആരോപണം.

വിമത ശബ്ദങ്ങള്‍ അടിച്ചമര്‍ത്തുന്ന മദൂറോ ഏകാധിപതിയാണെന്നും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും തെരഞ്ഞെടുപ്പ് നടത്തിയാല്‍ പരാജയപ്പെടുമെന്നാണ് പ്രക്ഷോഭകരെ പിന്തുണച്ച് പെന്‍സ് പറഞ്ഞത്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മറ്റൊരു രാജ്യത്തെ തലവന്‍ ആഹ്വാനം ചെയ്യുന്നത് ആദ്യമായിട്ടാകും എന്നായിരുന്നു മദൂറോയുടെ പ്രതികരണം. തുടര്‍ച്ചയായി രണ്ടാം തവണയും മദൂറോ പ്രസിഡന്റായതോടെ രാജ്യത്ത് പ്രക്ഷോഭം ശക്തമാണ്.

ALSO READ: ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന സൂചന നല്‍കി ഉമ്മന്‍ചാണ്ടി

മദൂറോയെ പ്രസിഡന്‌റായി അംഗീകരിക്കാനാവില്ലെന്ന വിവിധ രാജ്യങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രക്ഷോഭകര്‍ വെനസ്വലന്‍ സ്വേഛാധിപതി മാര്‍ക്കോസ് പെരസുമായി മദൂറോയെ പ്രക്ഷോഭകര്‍ താരതമ്യം ചെയ്യുന്നത്.

കഴിഞ്ഞയാഴ്ച പാര്‍ലമെന്റ് യോഗത്തിനിടെ മദൂറോ അധികാരം കൈയ്യേറ്റത്തിലൂടെ നേടിയെടുത്തെന്ന് പ്രതിപക്ഷ നേതാവ് ജുവാന്‍ ഗെയ്‌ദേ ആരോപിച്ചിരുന്നു.

മദൂറോയ്ക്ക് കീഴില്‍ രാജ്യം കടുത്ത സാമ്പത്തികത്തകര്‍ച്ചയാണ് നേരിടുന്നത്. ജി.ഡി.പി നിരക്ക് കുത്തനെ കുറയുകയും വെനസ്വലന്‍ കറന്‍സിയായ ബൊളീവര്‍ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ച നേരിടുകയാണ്. തൊഴിലില്ലായ്മയും ദാരിദ്രവും രൂക്ഷമായ സാഹചര്യത്തില്‍ പ്രക്ഷോഭവും ശക്തമാണ്.

We use cookies to give you the best possible experience. Learn more