| Monday, 11th March 2013, 9:43 am

വെനസ്വേലന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഏപ്രില്‍ 14ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാരക്കസ്: വെനസ്വേലയില്‍ അടുത്ത പ്രസിഡന്റിന്റെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 14 ന് നടക്കും. തിരഞ്ഞെടുപ്പ് കൗണ്‍സിലിന്റെ അടിയന്തര യോഗമാണ് തിരഞ്ഞെടുപ്പിന്റെ തീയതി നിശ്ചയിച്ചത്.[]

ഇടക്കാല പ്രസിഡന്റ് നിക്കോളാസ് മധുരോയും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചാവേസിനെതിരെ മത്സരിച്ച ഹെന്റിക് കാപ്രിലെസും തമ്മില്‍ തന്നെയാകും മത്സരം.

സാമ്രാജ്യത്വശക്തികള്‍ക്കെതിരെ ഷാവേസിന്റെ നിലപാടുകള്‍ അതുപോലെ പിന്തുടര്‍ന്ന മധുരോക്കുതന്നെയാകും തിരഞ്ഞെടുപ്പ് വിജയമെന്നാണ് കരുതുന്നത്. ബസ്‌െ്രെഡവര്‍ ജോലിയില്‍നിന്ന് ട്രേഡ് യൂണിയന്‍ നേതാവായി രാഷ്ട്രീയത്തിലെത്തിയയാളാണ് മുന്‍ വൈസ് പ്രസിഡന്റുകൂടിയായ മധുരോ

ഡിസംബറില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാവുന്നതിന് മുന്‍പ് തന്റെ പിന്‍ഗാമി മധുരോ ആയിരിക്കുമെന്ന് ഷാവേസ് പ്രഖ്യാപിച്ചിരുന്നു. 14 വര്‍ഷം വെനസ്വേലയില്‍ ഭരണം നടത്തിയ ഷാവേസ്് അര്‍ബുദത്തെത്തുടര്‍ന്ന് മാര്‍ച്ച് അഞ്ചിനാണ് അന്തരിച്ചത്.

ഷാവേസ് മരണമടഞ്ഞശേഷം ഇടക്കാല പ്രസിഡന്റായി സ്ഥാനമേറ്റ മധുരോ തിരഞ്ഞെടുപ്പ് തീയതി ഉടന്‍ നിശ്ചയിക്കണമെന്ന് കൗണ്‍സിലിനോട് നിര്‍ദേശിച്ചിരുന്നു.

ഈയിടെ നടന്ന രണ്ട് സര്‍വേകളും മധുരോയുടെ വിജയം പ്രവചിച്ചിരുന്നു. ചാവേസിന്റെ മരണത്തോടെയുണ്ടായ സഹതാപതരംഗവും ഇദ്ദേഹത്തിന് ഗുണകരമാകും.

We use cookies to give you the best possible experience. Learn more