| Saturday, 11th September 2010, 3:38 pm

വെളുപ്പിക്കല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാബു ഭരദ്വാജ് / Hype and tide

ലോകത്തിലെ ഏറ്റവും കൂടുതല്‍ വ്യവസായിക ഉത്പനങ്ങള്‍ മനുഷ്യര്‍ക്ക് ആഹരിക്കാനുള്ളതല്ല. മനുഷ്യരുടെ ശാരീരികവും മാനസികവുമായ പീഢകളെ അകറ്റാനോ പ്രതിരോധിക്കാനുള്ളതോ അല്ല. മനുഷ്യ സമൂഹത്തിന് ഒഴിച്ചുകൂടാത്തതുമല്ല. ഇക്കാര്യം പറഞ്ഞത് പത്തൊന്‍പതാം നൂറ്റാണ്ടിലെ ജര്‍മ്മനിയിലെ ഒരു താടിക്കാരനാണ്. സാക്ഷാല്‍ കാറല്‍ മാക്സ്. എക്കാലത്തെയും ഏറ്റവും വലിയ ചിന്തകരില്‍ ഒരാള്‍. മനുഷ്യ നന്മകളെ ലോകത്ത് പ്രതിഷ്ഠിച്ച മഹാനുഭാവന്‍.

സ്ത്രീകളെ സുന്ദരികലാക്കാന്‍ വേണ്ടിയുള്ളതാണ് വ്യവസായിക ഉത്പനങ്ങളില്‍ ഏറിയകൂറും എന്ന് അദ്ദേഹം പറഞ്ഞു. അതിനര്‍ത്ഥം മനുഷ്യാധ്വാനത്തിന്‍റെ ഏറ്റവും വലിയ ഭാഗം സ്ത്രീകളെ സുന്ദരികളാക്കാന്‍ വേണ്ടിയാണ് വ്യയം ചെയ്യപ്പെടുന്നതെന്നാണ്. അധ്വാനം മാത്രമല്ല അസംസ്കൃത വസ്തുക്കളും അതിനായി മാത്രം. പത്രമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ക്കായി നീക്കിവച്ചതിനേക്കാള്‍ സ്ഥലം സോപ്പിന്‍റെയും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെയും പരസ്യത്തിനായി മാറ്റി വച്ചിരിക്കുന്നു. ദൃശ്യമാധ്യമങ്ങളിലെ സമയവും അതുപോലെതന്നെ.

മുതലാളിത്തം ശക്തിപ്രാപിച്ചുകൊണ്ടിരുന്ന കാലത്താണ് മാക്സ് ഇങ്ങനെ പറഞ്ഞത്.സത്രീക­ളെ സു­ന്ദ­രി­ക­ളാ­ക്കുന്ന­ത് സ്­ത്രീ­ക­ളു­ടെ മാത്രം പ്ര­ശ്‌­ന­മാ­യിരുന്നില്ല. അ­ത് പു­രുഷ­ന്റെ കൂ­ടി­യാ­വണം. മാ­ക്‌­സ് പ്ര­ണ­യി­ച്ചതും വി­വാ­ഹം ക­ഴി­ച്ചതും അ­ക്കാല­ത്ത് ജര്‍­മ്മ­നി­യി­ലെ ഏ­റ്റവും സു­ന്ദ­രിയാ­യ ജ­ന്നി­യെ ആ­ണെന്ന് ഓര്‍­ക്കണം. മാ­ത്ര­മല്ല മ­ക­ളു­ടെ ഒരു ചോ­ദ്യ­ത്തി­ന് ഉ­ത്ത­ര­മാ­യി മാ­ക്‌­സ് സ്­ത്രീ സൗ­ന്ദ­ര്യ­ത്തെ­ക്കു­റി­ച്ച് പ­റ­യു­ന്നു­ണ്ട്.

പു­രു­ഷ­നില്‍ അ­ച്ഛന്‍ ആ­ഗ്ര­ഹി­ക്കു­ന്ന ഏ­റ്റവും വലി­യ ഗു­ണം എ­ന്താ­ണെന്ന ചോ­ദ്യ­ത്തി­ന് ശൗര്യം എ­ന്ന മ­റുപ­ടി പ­റ­ഞ്ഞ മാ­ക്‌­സ് സ­ത്രീയിലോ എന്ന ചോ­ദ്യ­ത്തി­ന് സൗ­ന്ദര്യം എ­ന്നാ­ണ് പ­റ­ഞ്ഞത്. ഇന്ന­ത്തെ മാ­ക്‌­സി­സ്റ്റു­കാര്‍­ക്ക് മാ­ക്‌­സ് അ­ങ്ങനെ­യൊ­രു ഉത്ത­രം പറ­ഞ്ഞു എന്ന­ത് ദ­ഹി­ക്കാ­നി­ട­യില്ല. ചു­രു­ക്ക­ത്തില്‍ സ്­ത്രീ­കള്‍ സു­ന്ദ­രി­ക­ളാ­യി­രി­ക്ക­ണ­മെ­ന്ന് ആ­ഗ്ര­ഹി­ച്ച മാ­ക്‌­സ് വ്യ­വ­യായി­കോ­ത്­പാ­ദ­ന വ്യ­വ­സ്ഥ­യെ­ക്കു­റി­ച്ച് ഇത്ത­ര­മൊ­രു ആ­രോപ­ണം എ­ന്തി­നാ­ണ് ഉ­ന്ന­യി­ച്ചത്. അ­ത് ഒ­രു ആ­രോ­പ­ണമല്ല. അ­തൊ­രു വ­സ്­തു­ത­യാ­ണെ­ന്ന­താ­ണ് സ­ത്യം.

ന­മ്മു­ടെ വൈ­കാ­രി­കമാ­യ ഇ­ഷ്ടാ­നി­ഷ്ട­ങ്ങ­ളല്ല ഒ­രു സ­ത്യാ­ന്വേഷക­നെ നി­യ­ന്ത്രി­ക്കേ­ണ്ടത്. ത­ന്‍റെ ഇ­ച്ച­ക­ളേ­ക്കാള്‍ പ്ര­ധാ­നം ലോ­ക­ത്തിന്‍റെ ഇ­ച്ഛ­യ്­ക്കാണ്. സ­ത്രീ­കള്‍ സു­ന്ദ­രി­യാ­യി­രി­ക്ക­രു­തെ­ന്നാ­ണ് എ­ന്‍റെ താല്‍­പ്പര്യം എ­ന്നാരും ധ­രി­ക്ക­രുത്. എല്ലാ സ്­ത്രീ­കളും സു­ന്ദ­രി­ക­ളാ­യി­രി­ക്ക­ണ­മെന്നും ലോ­കം സു­ന്ദ­ര­മാ­യി­രി­ക്ക­ണ­മെന്നും ഞാന്‍ ആ­ഗ്ര­ഹി­ക്കുന്നു. എ­ന്നാല്‍ സൗ­ന്ദ­ര്യ­ത്തെ­ക്കു­റി­ച്ചു­ള്ള ധാ­ര­ണ­കള്‍ പ്ര­കോ­പ­ന­ങ്ങള്‍ നി­റ­ഞ്ഞതും അ­തോ­ടൊ­പ്പം അ­ത്യ­ന്തം വ്യ­ക്തി നി­ഷ്ട­വു­മാണ്.

രൂ­പമാണോ നി­റമാണോ സ്വ­ഭാ­വമാണോ സ്‌­നേ­ഹ­മാ­ണോ കാ­രു­ണ്യ­മാ­ണോ കൂ­ട്ടാ­യ്­മയാണോ ശ­ക്തിയാണോ സാ­ന്ത്വ­നമാണോ സൗ­ന്ദര്യം എ­ന്നൊ­ന്നും കൃ­ത്യ­മാ­യി നിര്‍­വ്വ­ചി­ക്കാന്‍ ആ­വില്ല. മു­ത­ലാ­ളി­ത്തം ഉ­ത്­പാ­ദി­പ്പി­ക്കു­ന്ന സൗന്ദ­ര്യ സ­ങ്കല്‍­പ്പം വെ­ളു­പ്പാണ്. അ­താക­ട്ടെ സാ­മ്രാ­ജ്യത്വ മോ­ഹ­ങ്ങ­ളു­ടെ അ­ധി­നി­വേ­ശ­ത്തി­ന്‍റെ വം­ശീ­ക­ര­ണ­ത്തി­ന്‍റെ ലോ­കം കീ­ഴ­ട­ക്ക­ലി­ന്‍റെ പ്രത്യ­യശാ­സ്­ത്ര­മാണ്. മാ­ധ്യ­മ­ങ്ങ­ളി­ലെല്ലാം നി­റ­യുന്ന­ത് തൊ­ലി എങ്ങ­നെ വെ­ളു­പ്പിക്കാം എ­ന്ന­തി­ന്‍റെ പ­ര­സ്യ­ങ്ങ­ളാണ്. അ­തി­നു­വേ­ണ്ടി­യു­ള്ള ലേ­പ­ന­ങ്ങ­ളു­ടെ പ­ര­സ്യ­ങ്ങ­ളാണ്. അ­തി­നര്‍­ത്ഥം ക­റ­ുപ്പ് നി­റം ചീ­ത്ത­യാ­ണെ­ന്ന­താണ്.

ക­റു­പ്പി­നെ വെ­ളു­പ്പി­ക്ക­ലാ­ണ് മു­ക്തി­യു­ടെ സാ­യൂ­ജ്യവും എ­ന്നു­വ­രുന്നു. വെ­ളു­ത്ത­വര്‍ ക­റു­ത്തവ­രെ അ­ടി­മ­ക­ളാ­ക്കി­യ­തി­ന്‍റെ ബാക്കി­പ­ത്ര­മാ­ണ്. ഈ അ­ടി­മ­ത്വ­ത്തി­ലൂ­ടെ ക­റു­ത്ത­വ­രും വെ­ളു­ത്ത­വ­രു­ടെ പ്ര­ത്യ­യ­ശാസ്ത്രം അ­റി­യാ­തെ സ്വ­ന്തം ജി­വി­ത­ത്തില്‍ സ്വാം­ഗീ­ക­രി­ച്ചി­രി­ക്കുന്നു. അ­തോ­ടെ ക­റു­ത്ത­വര്‍ വെ­ളു­ത്ത­വര്‍­ക്കെ­തി­രെ ന­ടത്തി­യ എല്ലാ ക­ലാ­പ­ങ്ങളും അര്‍­ത്ഥ­ശൂ­ന്യ­മാ­കുന്നു.

തൊ­ലി­യാ­ണ് സൗ­ന്ദ­ര്യ­മെന്നും തൊ­ലി­വെ­ളു­പ്പി­ക്ക­ലാ­ണ് മ­നു­ഷ്യ­ജീ­വി­ത­ത്തി­ന്‍റെ മര്‍­മ്മ­പ്ര­ധാ­നമാ­യ കര്‍­മ്മം എന്നും വ­ന്നു­ചേ­രുന്നു. അതു­കൊ­ണ്ട് മാ­ധ്യ­മ­ങ്ങ­ളില്‍ തൊ­ലി­വെ­ളു­പ്പി­ക്കു­ന്ന ലേ­ഖ­ന­ങ്ങ­ളു­ടെ പ­ര­സ്യ­ങ്ങള്‍ നി­റ­യുന്നു. അ­ത് വാ­ങ്ങാന്‍ ജ­ന­ങ്ങള്‍ മ­ത്സ­രി­ക്കുന്നു. സ­ത്യ­ത്തില്‍ തൊ­ലി­വെ­ളു­പ്പി­ക്കു­ന്ന ഈ പ­ര­സ്യ­ങ്ങള്‍ ഇന്ത്യ­പോ­ലു­ള്ള ജ­നാ­ധിപ­ത്യ രാ­ജ്യ­ങ്ങ­ളില്‍ നി­രോ­ധി­ക്ക­പ്പെ­ടേ­ണ്ട­താണ്.

ക­റുത്ത തൊ­ലി­യു­ള്ളവ­രെ അ­പ­ഹ­സി­ക്കു­ന്ന പ­ര­സ്യ­ങ്ങ­ളാ­ണിത്. ക­റു­പ്പ് ഏ­ഴ­ഴ­കാ­ണെ­ന്ന് വി­ശ്വ­സി­ക്കു­ന്ന ജ­ന­ത­യാണ് ഈ വെ­ളു­പ്പി­നെ­ക്കു­റി­ച്ച് ആ­ലോ­ചി­ക്കു­ന്ന­തെ­ന്ന­താ­ണ് അ­ത്ഭുതം. ക­റു­ക­റു­ത്ത കാര്‍­വര്‍­ണന്‍ കൃ­ഷ്ണ­നെ പ്ര­ണ­യ­ത്തി­ന്റെ പ്ര­തി­രൂ­പ­മാ­യി ആ­രാ­ധി­ക്കു­ന്ന ഇ­ന്ത്യ­യി­ലെ നാരീസ­മൂ­ഹ­മാ­ണ് ക­റു­പ്പി­നെ നി­ഷേ­ധി­ക്കു­ന്നത്.

അ­ത് ന­മ്മു­ടെ സ്വത്വ­ബോധ­ത്തെ നി­ഷേ­ധി­ക്ക­ലാണ്. ലോ­കം ഭ­രി­ക്കാ­നാ­ണ് വെ­ള്ള­ക്കാ­രെ സൃ­ഷ്ടി­ച്ച­തെ­ന്ന് വി­ശ്വ­സി­ക്കു­ന്ന­തി­ന് തു­ല്യ­മാ­ണത്. പ്ര­ത്യ­യശാസ്ത്രതോ­ടു­ള്ള പ്ര­തിബ­ധ­ത ന­ഷ്ട­പ്പെ­ട­ലാണ്. സ്­ത്രീ­ക­ളു­ടെ സൗ­ന്ദ­ര്യ­ത്തെ­ക്കു­റി­ച്ച് മാ­ക്‌­സ് പ­റ­ഞ്ഞത് വെ­ളു­പ്പി­നെ­ക്കു­റി­ച്ചാ­വില്ല, സ്­ത്രീ­കള്‍ പ­ര­ത്തു­ന്ന പ്ര­കാ­ശ­ത്തെ­ക്കു­റി­ച്ചാ­യി­ക്കും.

ഈ വെ­ളു­ക്കല്‍ ഭ്ര­മം പ്ര­കൃ­തി­യേയും ലോ­ക­ത്തേയും കാ­ലാ­വ­സ്ഥയേയും എ­ന്തി­ന് വെ­യി­ലി­നേയും മ­ഴ­യേയും മ­ഞ്ഞി­നേയും നി­ഷേ­ധി­ക്കു­ന്ന­തില്‍ എ­ത്തുന്നു. ഒ­രു സോ­പ്പി­ന്‍റെ പ­രസ്യം ഇങ്ങനെ ” നീ പു­റത്തു­പോ­യി ക­ളി­ക്ക­രുത്. വെ­യിലും മഞ്ഞും മ­ഴയും പൊ­ടിയും നി­ന്‍റെ ചര്‍മ്മ­ത്തെ ന­ശി­പ്പി­ക്കും. ” ഇ­ത് പ്ര­ക്ഷേ­പ­ണം ചെ­യ്യു­ന്ന ആശ­യം മ­നു­ഷ്യ ശ­രീ­ര­ത്തി­ലെ ഏ­റ്റവും ഉ­ത്ത­മമാ­യ ഭാ­ഗം തൊ­ലി­യാ­ണെ­ന്ന് മാ­ത്ര­മല്ല പ്ര­കൃ­തി­യു­ടെ എ­ല്ലാ ഔ­ദാ­ര്യ­ങ്ങളും ചീ­ത്ത­യാ­ണെന്ന­ത് കൂ­ടെ­യാണ്.

മാ­ത്ര­മല്ല പു­റ­ത്തി­റ­ങ്ങ­രു­തെ­ന്നും മ­റ്റു­ള്ള­വ­രു­മാ­യി കൂ­ട്ടു­കൂ­ട­രു­തെന്നും ക­ളി­ക്ക­രു­തെന്നും അ­ത് നിര്‍­ദ്ദേ­ശി­ക്കുന്നു. മ­നു­ഷ്യ ജീ­വി­ത­ത്തേയും അ­ധ്വാ­ന­ത്തേയും ആ­ഹ്ലാ­ദ­ങ്ങ­ളെയും നി­രാ­ക­രി­ക്കു­ന്ന­താണ് ഈ ആ­ശയം. മ­നു­ഷ്യര്‍ വീ­ടി­നു­ള്ളില്‍ വെ­യി­ലും മ­ഴയും മഞ്ഞും കൊ­ള്ളാ­തെ മ­റ്റു­ള്ള­വ­രു­മാ­യി സ­മ്പര്‍­ക്ക­മില്ലാ­തെ ക­ഴി­ഞ്ഞൂ­കൂ­ടാ­നു­ള്ള നിര്‍­ദ്ദേ­ശ­മാണ്.

We use cookies to give you the best possible experience. Learn more