| Thursday, 19th March 2015, 2:42 pm

അന്ന് മൈക്കിനു മുമ്പില്‍ നിന്ന് വേലൂര്‍ സ്വാമിനാഥന്‍ കരയുകയായിരുന്നു; അദ്ദേഹത്തെ ഓര്‍ത്ത് ഇന്ന് ഞങ്ങളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്വാമിനാഥനു പ്ലാച്ചിമടയില്‍ ഒരു ചെറിയ വര്‍ക്ക്‌ഷോപ്പുണ്ട്. ഈ ചെറിയ വര്‍ക്ക്‌ഷോപ്പില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബം കഴിയുന്നത്. ഞാന്‍ മനസിലാക്കിയെടുത്തോളം അദ്ദേഹത്തിന്റെ അവസാന കാലത്ത് മൂത്ത മകളുടെ അനാരോഗ്യവും അതിനുള്ള ചികിത്സാ ചിലവും അദ്ദേഹത്തെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. നേരത്തെയുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ലഭിക്കുന്നതുപോലുള്ള പെന്‍ഷനും മറ്റ് ഈ സ്വാതന്ത്ര്യ സമരസേനാനികള്‍ക്കു ലഭിക്കുന്നില്ല.



| ഒപ്പിനിയന്‍ | കെ.പി. ശശി |


“എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു സവിശേഷതയാണ് പ്രാച്ചിമട സമരത്തിനുണ്ടായിരുന്നത്. അതാണ് വന്‍ വിജയത്തിലേയ്ക്ക് നയിച്ചത്. അതിന്റെ തുടക്കം മുതലുള്ള ഒരാള്‍ക്ക് തീര്‍ച്ചയായും അതിനു കാരണം മയിലമ്മയും സ്വാമിനാഥനമായിരുന്നുവെന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല.”

വേലൂര്‍ സ്വാമിനാഥന്‍ ഇന്ന് ജീവിച്ചിരിപ്പില്ല. 2015 മാര്‍ച്ച് 14ന് അദ്ദേഹം എന്നന്നേക്കുമായി പ്ലാച്ചിമട വിട്ടുപോയി. പ്ലാച്ചിമടയില്‍ നടന്ന ചരിത്രസമരത്തിന് മയിലമ്മയ്‌ക്കൊപ്പം തുടക്കമിട്ടയാളാണ് സ്വാമിനാഥന്‍.

ദളിതര്‍ക്കും കര്‍ഷകര്‍ക്കുമൊപ്പം ഈ ആദിവാസികളുടെ ചെറു സംഘം തുടക്കം കൊടുത്ത സമരം ലോകത്തിലെ തന്നെ മുന്‍നിര കോര്‍പ്പറേറ്റ് ശക്തികളൊന്നായ കൊക്കക്കോളയെ തലകുനിച്ചുകൊണ്ട് പ്ലാച്ചിമട വിട്ടുപോകാന്‍ നിര്‍ബന്ധിതരാക്കി. ഇത്രയും വലിയ ഒരു ലക്ഷ്യം പാര്‍ശ്വവത്കരിക്കപ്പെട്ട ഈ ചെറുശക്തികള്‍ എങ്ങനെ നേടിയെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ പറയും മയിലമ്മയെക്കറിച്ചും സ്വാമിനാഥനെക്കുറിച്ചും പഠിക്കാന്‍. പാര്‍ശ്വവത്കരണം എന്ന പ്രശ്‌നം ഊയര്‍ത്തുന്ന ഏതൊരു രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ക്കും ഏതൊരു സമരതന്ത്രങ്ങള്‍ക്കും മയിലമ്മയേയും സ്വാമിനാഥനേയും കുറിച്ചറിയുക.

കൊക്കക്കോളയോട് എതിര്‍പ്പുള്ള എല്ലാ മേഖലയില്‍ നിന്നുള്ള ജനതയേയും അവര്‍ സ്വാഗതം ചെയ്തു. കൊക്കക്കോള പ്ലാന്റിനു മുന്നില്‍ നടന്ന സമരത്തില്‍ അവരെയും അണിനിരത്തി. അങ്ങനെ, വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളിലുള്ളവരും എന്‍.ജി.ഒകളും മതസംഘടനകളും തീവ്ര ഇടതുവിഭാഗവും ഗാന്ധിയന്‍മാരും പരിസ്ഥിതി സംഘടനകളും മറ്റ് ജനകീയ സമരങ്ങളെ പ്രതിനിധീകരിക്കുന്നവരും മധ്യവര്‍ഗ സാമൂഹ്യപ്രവര്‍ത്തകരും, സിനിമാ നിര്‍മാതാക്കളും, മാധ്യമപ്രവര്‍ത്തകരും, ബുദ്ധിജീവികളും, ഇന്ത്യയിലെയും വിദേശത്തേയും ഗവേഷകരും സമരത്തിനു പിന്തുണയുമായി പ്ലാച്ചിമടയിലേക്ക് ഒഴുകിയെത്തി. എന്നിട്ടും മയിലമ്മയും സ്വാമിനാഥനും ഗ്രാമീണര്‍ക്കൊപ്പം പ്ലാന്റിനെതിരെ പ്രതിഷേധിച്ചുകൊണ്ട് അവിടെയിരുന്നു.

എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു സവിശേഷതയാണ് പ്രാച്ചിമട സമരത്തിനുണ്ടായിരുന്നത്. അതാണ് വന്‍ വിജയത്തിലേയ്ക്ക് നയിച്ചത്. അതിന്റെ തുടക്കം മുതലുള്ള ഒരാള്‍ക്ക് തീര്‍ച്ചയായും അതിനു കാരണം മയിലമ്മയും സ്വാമിനാഥനമായിരുന്നുവെന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല.


പ്ലാച്ചിമടയിലെ ജനത ഇപ്പോഴും പൊരുതുകയാണ്. നമ്മളെ വിട്ടുപോയ പലരുടെയും കാല്‍പ്പാദങ്ങള്‍ പിന്തുടര്‍ന്ന് അവര്‍ പൊരുതുകയാണ്. ചരിത്രത്തിന് ഈ കാല്‍പ്പാടുകളെ മായ്ക്കാനാവില്ല. നീതിയ്ക്കുവേണ്ടിയുള്ള സമരത്തിന് രംഗത്തിറക്കാന്‍ പഠിക്കേണ്ട പുതുതലമുറയ്ക്കുവേണ്ടി ഈ കാലടയാളങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇത്തരം അടയാളങ്ങളില്‍ നിന്നാണ് പുതിയ വഴികള്‍ വരുന്നത്.


സഹചവും സത്വരവുമായ രാഷ്ട്രീയ ദൈക്ഷണികാന്വേഷണമായിരുന്നു വേലൂര്‍ സ്വാമിനാഥന്റെ മുതല്‍ക്കൂട്ട്. ആദിവാസികളുടെ സ്വത്വം, അവകാശങ്ങള്‍ എന്നിവയെക്കുറിച്ച് അദ്ദേഹത്തിന് ആഴത്തിലുള്ള ധാരണയുണ്ട്. ഈ വിഷയങ്ങളിലെല്ലാം ചര്‍ച്ചയ്ക്ക് അദ്ദേഹം തയ്യാറുമായിരുന്നു. ചലച്ചിത്രകാരനായ ശരത് ചന്ദ്രന്റെ നിര്യാണത്തിനു പിന്നാലെ മലപ്പുറത്ത് സാമൂഹ്യപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ അദ്ദേഹം സംസാരിച്ചത് ആദിവാസി സ്വത്വത്തിലുള്ള ശക്തമായ ബോധ്യത്തോടെയായിരുന്നു. അദ്ദേഹം പറഞ്ഞു: “ശരത് ചന്ദ്രന്‍ മറ്റൊരു വിഭാഗത്തില്‍പ്പെട്ടയാളാണെന്ന് ഞങ്ങള്‍ ആദിവാസികള്‍ക്ക് ഒരിക്കല്‍പോലും തോന്നിയിട്ടില്ല. ഞങ്ങളെപ്പോലെ അദ്ദേഹവും ഒരു ആദിവാസിയാണെന്നാണ് ഞങ്ങള്‍ക്ക് എല്ലായ്‌പ്പോഴും തോന്നിയിട്ടുള്ളത്.”

പി.ബാബുരാജനൊപ്പം ജനകീയ സമരങ്ങളെക്കുറിച്ച് നിരവധി ഡോക്യുമെന്ററികള്‍ തയ്യാറാക്കുകയും വ്യാപകമായി പ്രദര്‍ശിപ്പിക്കുകയും ചെയ്ത ശരത് ചന്ദ്രനെക്കുറിച്ച് പലരും പൊതുവിടങ്ങളില്‍ സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ആദിവാസി സ്വത്വത്തെക്കുറിച്ച് ഉറച്ച ബോധ്യമുള്ള ഒരു ആദിവാസിയില്‍ നിന്നും വരുന്ന വാക്കുകള്‍ ഞാന്‍ ഒരിക്കലും കേട്ടിരുന്നില്ല. ഞങ്ങളുടെ സുഹൃത്ത് ശരത്തിനെക്കുറിച്ച് ഇങ്ങനെ പറയുമ്പോള്‍ മൈക്കിനു മുമ്പില്‍ നിന്ന് സ്വാമിനാഥന്‍ കരയുകയായിരുന്നു.

വിവിധ ജനകീയ പ്രേക്ഷോഭങ്ങളുടെ ഭാഗമായിക്കൊണ്ടുള്ള ശരത് ചന്ദ്രന്റെ സിനിമാ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിനു ലഭിച്ച ലൈഫ് ടൈം എച്ചീവ്‌മെന്റ് പുരസ്‌കാരമാണ് ആ വാക്കുകള്‍. കാരണം, സാധാരണയായി ആ വിഭാഗത്തിനു പുറത്തുള്ള ഒരാളെക്കുറിച്ച് ഒരു ആദിവാസിയും ഒരു പൊതുപരിപാടിയില്‍ ഇങ്ങനെ പറഞ്ഞു കേട്ടിട്ടില്ല. എന്റെ അറിവില്‍ ഇന്ത്യയിലെ ഒരു ചലച്ചിത്രപ്രവര്‍ത്തകനും ഇത്ര വലിയൊരു പുരസ്‌കാരം ലഭിച്ചിട്ടില്ല. അവസാനം സ്വാമിനാഥനേയും ശരത് ചന്ദ്രനേയും മലിയമ്മയേയും പോലുള്ള ആദിവാസികള്‍ അവരുടെ ലക്ഷ്യത്തിലെത്തുകയും ചെയ്തു.

സ്വാമിനാഥനു പ്ലാച്ചിമടയില്‍ ഒരു ചെറിയ വര്‍ക്ക്‌ഷോപ്പുണ്ട്. ഈ ചെറിയ വര്‍ക്ക്‌ഷോപ്പില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബം കഴിയുന്നത്. ഞാന്‍ മനസിലാക്കിയെടുത്തോളം അദ്ദേഹത്തിന്റെ അവസാന കാലത്ത് മൂത്ത മകളുടെ അനാരോഗ്യവും അതിനുള്ള ചികിത്സാ ചിലവും അദ്ദേഹത്തെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. നേരത്തെയുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ലഭിക്കുന്നതുപോലുള്ള പെന്‍ഷനും മറ്റ് ഈ സ്വാതന്ത്ര്യ സമരസേനാനികള്‍ക്കു ലഭിക്കുന്നില്ല.

പ്ലാച്ചിമടയിലെ ജനത ഇപ്പോഴും പൊരുതുകയാണ്. നമ്മളെ വിട്ടുപോയ പലരുടെയും കാല്‍പ്പാദങ്ങള്‍ പിന്തുടര്‍ന്ന് അവര്‍ പൊരുതുകയാണ്. ചരിത്രത്തിന് ഈ കാല്‍പ്പാടുകളെ മായ്ക്കാനാവില്ല. നീതിയ്ക്കുവേണ്ടിയുള്ള സമരത്തിന് രംഗത്തിറക്കാന്‍ പഠിക്കേണ്ട പുതുതലമുറയ്ക്കുവേണ്ടി ഈ കാലടയാളങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇത്തരം അടയാളങ്ങളില്‍ നിന്നാണ് പുതിയ വഴികള്‍ വരുന്നത്.

നടക്കുമ്പോഴുള്ള വേദനയും ആഹ്ലാദവും തിരിച്ചറിയാനിരിക്കുന്ന, ഇനി ജനിക്കാതിരിക്കുന്ന ഇപ്പോള്‍ ജനിച്ചുവീണ കുട്ടികള്‍ക്കുവേണ്ടി ഈ കാലടയാളങ്ങള്‍ കാത്തുവെയ്ക്കാന്‍ ഞാന്‍ എന്റെ എല്ലാ സുഹൃത്തുക്കളോടും ആവശ്യപ്പെടുന്നു.

സ്വാമിനാഥന്റെ കാല്‍വെയ്പ്പുകള്‍ സ്മരിച്ചും ആദരിച്ചും അതിനോട് ഐക്യപ്പെട്ടും.

We use cookies to give you the best possible experience. Learn more