തിരുവനന്തപുരം: നവോത്ഥാനമൂല്യ സംരക്ഷണസമിതിക്ക് സ്ഥിരം സംവിധാനമുണ്ടാക്കാന്‍ മുഖ്യമന്തി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു. ഇപ്പോള്‍ സമിതി അധ്യക്ഷനായ വെള്ളാപ്പള്ളി നടേശനെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. സമിതി രജിസ്റ്റര്‍ ചെയ്ത് തിരുവനന്തപുരത്ത് ഓഫീസ് തുറക്കും. പുതിയ സെക്രട്ടറിയറ്റ് രൂപവത്കരിച്ച് മറ്റ് ഭാരവാഹികളെയും തെരഞ്ഞെടുത്തു.
ഇപ്പോള്‍ കണ്‍വീനറായ പുന്നല ശ്രീകുമാര്‍ ജനറല്‍ സെക്രട്ടറിയാവും. കെ.സോമപ്രസാദ് എം.പിയാണ് ട്രഷറര്‍. ഭാരവാഹികള്‍ ഉള്‍പ്പെടെ 18 പേരാണ് പുതിയ സെക്രട്ടറിയറ്റിലുള്ളത്. നവംബറില്‍ എല്ലാ ജില്ലയിലും സമിതിയുടെ ആഭിമുഖ്യത്തില്‍ ബഹുജന കൂട്ടായ്മ നടത്തും. സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ ഒന്നിന് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
2020 ജനുവരിയില്‍ കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് നവോത്ഥാന സ്മൃതിയാത്ര നടത്തും. നവോത്ഥാനനായകരുടെ സ്മൃതിമണ്ഡപങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലൂടെയും ചരിത്രപ്രധാനമായ സ്ഥലങ്ങളിലൂടെയും യാത്ര കടന്നുപോകും.
നവോത്ഥാന മൂല്യങ്ങളെ ആസ്പദമാക്കി ഡിസംബറില്‍ കലാലയങ്ങളില്‍ സംവാദം നടത്തും. സമിതി വിശാലമായ താത്പര്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇതിനകം കേരളത്തിന്റെ സാമൂഹിക മണ്ഡലങ്ങളില്‍ നല്ല സ്ഥാനം നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ