| Wednesday, 10th October 2018, 9:26 pm

'ഈഴവ മുഖ്യനെ സവര്‍ണര്‍ക്ക് സഹിക്കുന്നില്ല'; മുഖ്യമന്ത്രിക്കെതിരായ ജാതി അധിക്ഷേപത്തില്‍ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ശബരിമല വിഷയത്തില്‍ ഒരു വിഭാഗം വിശ്വാസികള്‍ നടത്തുന്ന സമരത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും തെറി വിളിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി എസ്.എന്‍.ഡി.പി അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്‍. ഈഴവ സമുദായത്തില്‍പ്പെട്ട ഒരു മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് സവര്‍ണ കുഷ്ഠ രോഗം പിടിച്ച മനസുള്ളവര്‍ക്ക് സഹിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഏഷ്യാനെറ്റ് ഓണ്‍ലൈനിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“ഇവിടുത്തെ സവര്‍ണ സമുദായം ഇപ്പോഴും ഈഴവരെ അടിയാളരായാണ് കാണുന്നത്. ഈഴവനെയും തീയനെയും പട്ടിക ജാതിക്കാരെയും അംഗീകരിക്കാന്‍ ഇവരൊന്നും തയ്യാറല്ല. സവര്‍ണ സമുദായം ഈഴവരെയടക്കം ഏറ്റവും വലിയ ശത്രുവായാണ് കാണുന്നത്. ഈഴവ സമുദായത്തില്‍ പെട്ട ഒരു മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് ഇവര്‍ക്ക് സഹിക്കാനാകുന്നില്ല.”

അവരുടെ താത്പര്യം സവര്‍ണ മുഖ്യമന്ത്രി ഉണ്ടാകുന്നതാണ് അവര്‍ക്ക് താല്‍പ്പര്യം. ചോവനെന്നടക്കം ഒരു മുഖ്യമന്ത്രിയെ അധിക്ഷേപിക്കാനുള്ള നാവ് പൊങ്ങണമെങ്കില്‍ എത്രത്തോളം വര്‍ഗീയ ചിന്ത അവരില്‍ ഉണ്ടെന്ന് വ്യക്തമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ALSO READ: സി.പി.ഐ.എം മുഖപത്രം നിരോധിച്ച നടപടിക്ക് ഹൈക്കോടതി സ്‌റ്റേ: “ദേശര്‍കഥ” നാളെ മുതല്‍ അച്ചടിക്കും

വര്‍ഗീയ വിദ്വേഷം ഉണ്ടാക്കലാണ് ഇത്തരക്കാരുടെ ലക്ഷ്യം. കേരളം ഒരു ഭ്രാന്താലയം ആക്കിമാറ്റാനുള്ള ശ്രമം എന്നും പറയാം. എല്ലാവരും ഒരുമയോടെ സമത്വസുന്ദരമായി കഴിയുന്ന അന്തരീക്ഷം നശിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇവരെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ഏത് ഭരണം വന്നാലും അതിനകത്ത് കടന്ന് കയറി തങ്ങളുടെ ആവശ്യവും അജണ്ടയും നടപ്പിലാക്കണമെന്നതാണ് സവര്‍ണരുടെ നിലപാട്. പിണറായിയെ ഒരു ചോവന്‍ ആയിട്ടല്ലാതെ മുഖ്യമന്ത്രിയായി കാണാനുള്ള മനസ് അവര്‍ക്കുണ്ടാകില്ല. അത് വായിലൂടെ ഇന്ന് പുറത്തുവന്നു
എന്ന് മാത്രം. അത് ഞങ്ങളെല്ലാം മനസിലാക്കുന്നുണ്ട്. ജാതിയുടെ കുഷ്ഠം ബാധിച്ചവരാണ് ഇത്തരത്തിലുള്ള അധിക്ഷേപം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: സ്ത്രീകള്‍ പതിനെട്ടാം പടി കയറട്ടെ, ശബരിമല സമരം അനാവശ്യം: ദേശീയ വനിതാ കമ്മീഷന്‍

“ശരീരത്തില്‍ കുഷ്ഠം വന്നാല്‍ ചികിത്സിച്ച് മാറ്റാം. പക്ഷെ മനസില്‍ കുഷ്ഠം ബാധിച്ച സവര്‍ണരെ ആര്‍ക്കും രക്ഷിക്കാനാകില്ല. ജന്മനാ ഉള്ള ഈ സ്വഭാവം മരണം കൊണ്ട് മാത്രമേ മാറു. പരമ്പരഗതമായുള്ളതാണ് ഇത്തരം സ്വഭാവം. ഈഴവരെ ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാന്‍ ഇവര്‍ ശ്രമിക്കാറുണ്ട്. കാലങ്ങളായി സവര്‍ണരാല്‍ ഈഴവ സമൂഹം പറ്റിക്കപ്പെടുകയാണ്”

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിക്ഷേപം നടത്തിയ സ്ത്രീക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട എസ്.എന്‍.ഡി.പി മുന്‍ സെക്രട്ടറിയാണ് പരാതി നല്‍കിയിട്ടുണ്ട്.

ALSO READ: മുഖ്യമന്ത്രിയ്‌ക്കെതിരെ ജാതി അധിക്ഷേപം; സ്ത്രീക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എസ്.എന്‍.ഡി.പി നേതാവിന്റെ പരാതി

പത്തനംതിട്ട ചെറുകോല്‍ സ്വദേശിയായ സ്ത്രീ മുഖ്യമന്ത്രിയെ ജാതിപ്പേരു വിളിച്ചും പച്ചത്തെറി വിളിച്ചും അധിക്ഷേപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

“ആ ചോ ***മോന്റെ മോന്തയടിച്ചു പറിക്കണം” എന്നതടക്കമുള്ള നിരവധി അധിക്ഷേപങ്ങളാണ് സ്ത്രീ നടത്തിയത്. പിണറായി വിജയന്‍ ജന്മം കൊണ്ട് ഈഴവ (തിയ്യ) ജാതിക്കാരനാണ്. തെക്കന്‍ മേഖലയില്‍ ഇഴവരെ ചോകോന്‍ എന്ന് വിളിക്കാറുണ്ടായിരുന്നു.

ഈവാക്ക് ചേര്‍ത്താണ് മുഖ്യമന്ത്രിയെ സ്ത്രീ തെറിവിളിക്കുന്നത്. യുവതികളെ ശബരിമലയില്‍ കയറാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടാണ് നായര്‍ സമരത്തിനിടെ ഇവര്‍ മുന്നോട്ടുവെക്കുന്നത്. അതേസമയം മുഖ്യമന്ത്രിക്കെതിരായ ജാതി-തെറി അധിക്ഷേപത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ALSO READ: എട്ടുദശാബ്ദങ്ങള്‍ക്ക് മുമ്പ് കല്ലും മുള്ളും ചവിട്ടി കടന്നു പോന്ന നീണ്ടവഴി തിരിഞ്ഞു നടക്കുവാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? ആനന്ദ് എഴുതുന്നു

സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹരജി നല്‍കില്ലെന്നും വിധി നടപ്പാക്കുമെന്നുമുള്ള സര്‍ക്കാര്‍ നിലപാടാണ് ഒരു വിഭാഗം വിശ്വാസികളെ മുന്‍നിര്‍ത്തി സവര്‍ണ്ണഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധം നടത്തുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more