| Tuesday, 11th April 2023, 2:44 pm

വെള്ളാപ്പള്ളി നടേശന്‍ വിചാരണ നേരിടണം; എസ്.എന്‍. കോളേജ് കനകജൂബിലി ഫണ്ട് വകമാറ്റിയ കേസില്‍ തുടരന്വേഷണം ആവശ്യമില്ല; ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ എസ്. എന്‍. കോളേജ് കനകജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വിചാരണ തുടരാമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഉത്തരവിട്ടത്.

കേസ് തുടരേണ്ടതില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സി.ജെ.എം കോടതി ഉത്തരവ് നിയമപരമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

1998ല്‍ എസ്.എന്‍ കോളേജ് കനക ജൂബിലി ഫണ്ട് വക മാറ്റിയതാണ് കേസ്.ഒരു കോടി രൂപ പിരിച്ചെടുത്തതില്‍ 55 ലക്ഷം രൂപ പൊതുജന പങ്കാളിത്തമുള്ള കമ്മിറ്റി അറിയാതെ എസ്.എന്‍ ട്രസ്റ്റിലേക്ക് മാറ്റിയിരുന്നു.

അന്ന് കമ്മിറ്റി ചെയര്‍മാനായിരുന്നു വെള്ളാപ്പള്ളി. ഇതിനെതിരെ കൊല്ലം എസ്.എന്‍ ഡി.പി വൈസ് പ്രസിഡന്റും ,ട്രസ്റ്റിന്റെ ബോര്‍ഡ് അംഗവുമായിരുന്ന സുരേന്ദ്ര ബാബു ആണ് കോടതിയെ സമീപിച്ചത്.

തുടര്‍ന്ന് 2020ല്‍ ക്രൈം ബ്രാഞ്ച് സംഘം വെള്ളാപ്പള്ളിയെ പ്രതിയാക്കി കൊല്ലം സി.ജെ.എം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

content highlight: Vellappally Natesan to face trial; S.N. There is no need for further investigation in the case of misappropriation of college Kanaka Jubilee funds; High Court

We use cookies to give you the best possible experience. Learn more