| Saturday, 25th March 2017, 11:58 am

എല്‍.ഡി.എഫില്‍ ചേരാം ; കമ്യൂണിസ്റ്റ് പ്രസ്ഥാന ഉയര്‍ന്നുനില്‍ക്കുന്നത് പിണറായിയുടെ വ്യക്തിപ്രഭാവത്തില്‍ : വെള്ളാപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എല്‍.ഡി.എഫില്‍ ചേരാനുള്ള സന്നദ്ധത വെളിപ്പെടുത്തി എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ഇടതുപക്ഷത്തെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും കമ്യൂണിസ്റ്റ് പ്രസ്ഥാന ഉയര്‍ന്നുനില്‍ക്കുന്നത് പിണറായിയുടെ വ്യക്തിപ്രഭാവത്തിലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാതൃഭൂമി ന്യൂസ് ചാനലിലെ ചോദ്യം ഉത്തരം പരിപാടിക്കിടെയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന. ലാവ്‌ലിന്‍ കേസില്‍ പിണറായി കുറ്റക്കാരനല്ലെന്ന് അന്നേ ഞാന്‍ പറഞ്ഞതാണ്.

ഇന്ത്യയില്‍ മുഴുവന്‍ കമ്യൂണിസം തകര്‍ന്നപ്പോഴും കേരളത്തില്‍ അത് ഉയര്‍ന്നു നിന്നത് പിണറായി വിജയന്‍ എന്നയാളുടെ സംഘടനാ ശേഷികൊണ്ടുമാത്രമാാണ്.

എല്‍.ഡി.എഫുമായി ആശയപരമായി യോജിക്കാന്‍ ബി.ഡി.ജെ.എസിനാകും. അവര്‍ സ്വാഗതം ചെയ്യുകയാണെങ്കില്‍ അവരുമായി യോജിക്കാന്‍ തയ്യാറാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.


Dont Miss വിനയനെ വിലക്കിയ സംഭവം; പിഴയൊടുക്കി കേസവസാനിപ്പിക്കാന്‍ തയ്യാറല്ല; വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ബി. ഉണ്ണികൃഷ്ണന്‍


ബി.ജെ.പിയില്‍ അധികാരവടംവലിയും ഗ്രൂപ്പിസവുമാണ്. ബി.ഡി.ജെ.എസിന് യോജിക്കാവുന്നത് എല്‍.ഡി.എഫിനോടാണ്. കേരളത്തിലെ ബിജ.പെി ബി.ഡി.ജെ.എസിനെ വഞ്ചിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സമുദായത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമമാണ് നടത്തുന്നത്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി ഒരേമനസോടെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി എന്ന നിലയ്ക്ക് ബി.ഡി.ജെ.എസിന് യോജിക്കാന്‍ കഴിയുന്നത് എല്‍.ഡി.എഫിനോടാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ എന്‍.ഡി.എ മുന്നണി നിലവിലില്ല. എന്‍.ഡി.എ കടലാസ് സംഘടന മാത്രമായി മാറി. സവര്‍ണമനോഭാവാണ് ബി.ജെ.പിയില്‍ ഉള്ളതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

അതേസമയം ബി.ഡി.ജെ.എസിന്റെ നിലപാടല്ല വെള്ളാപ്പള്ളി പറഞ്ഞതെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ് പറഞ്ഞു.
അദ്ദേഹം എസ്.എന്‍.ഡി.പിയുടെ നിലപാടാണ് പറഞ്ഞത്. ബി.ഡി.ജെ.എസിന്റെ നിലപാട് പറയേണ്ടത് തുഷാര്‍ വെള്ളാപ്പള്ളിയാണ്. അദ്ദേഹത്തിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിക്കഴിഞ്ഞതാണെന്നും എന്‍.ഡി.എയ്‌ക്കൊപ്പം അവര്‍ ഉറച്ചുനില്‍ക്കുമെന്നും രമേശ് പറഞ്ഞു.

We use cookies to give you the best possible experience. Learn more