കണിച്ചുകുളങ്ങര: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ തള്ളി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി സുപ്രീം കോടതി വിധിയ്‌ക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അമിത് ഷാ ഉദ്ദേശിച്ചത് എസ്.എന്‍.ഡി.പിയെ ആയിരിക്കില്ല. ബി.ഡി.ജെ.എസിനെ ആയിരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തൂണും ചാരി നിന്നവന്‍ പെണ്ണുംകൊണ്ടുപോകും, അവസാനം ഞങ്ങള് വഴിയാധാരമാകും. അതുകൊണ്ട് ഒരു കാരണവശാലും എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങരുതെന്നും സമരം ചെയ്യരുതെന്നുമാണ് തങ്ങള്‍ക്ക് പറയാനുള്ളത്. അത് കുറേമുമ്പു തന്നെ എടുത്ത നിലപാടാണ്. അതുമാറ്റാനുള്ള ഒരു സാഹചര്യവും ഇപ്പോഴില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയുമായി ബന്ധപ്പെട്ട സമരത്തില്‍ എസ്.എന്‍.ഡി.പി ബി.ജെ.പിക്കൊപ്പം നില്‍ക്കുമെന്ന് കഴിഞ്ഞദിവസം ശിവഗിരിയില്‍ വെള്ളാപ്പള്ളിയുടെ സാന്നിധ്യത്തില്‍ അമിത് ഷാ പറഞ്ഞിരുന്നു. ഈ പ്രസ്താവനയാണ് വെള്ളാപ്പള്ളി തള്ളിയിരിക്കുന്നത്.