| Sunday, 13th January 2019, 5:06 pm

ബി.ജെ.പിയും എന്‍.എസ്.എസും അണ്ണനും തമ്പിയും: വെള്ളാപ്പള്ളി നടേശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: മുന്നാക്ക സാമ്പത്തിക സംവരണത്തിന് നന്ദി അറിയിച്ച് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പ്രധാനമന്ത്രി മോദിക്ക് കത്തയച്ചതിനെ പരിഹസിച്ച് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ബി.ജെ.പിയും എന്‍.എസ്.എസും അണ്ണനും തമ്പിയുമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല വിഷയത്തോടെ എന്‍.എസ്.എസ് ബിജെപിക്ക് കീഴടങ്ങി. സമദൂരം എന്നത് എന്‍.എസ്.എസിന്റെ കാര്യം നേടാനുള്ള അടവാണെന്നും വെള്ളാപ്പള്ളി മനോരമ ചാനലിനോട് പറഞ്ഞു.

മുന്നാക്കക്കാരില്‍ വിദ്യാഭ്യാസത്തിലും ജോലിയിലും 10% സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിലാണ് എന്‍.എസ്.എസ് മോദിയെ അഭിനന്ദിച്ച് കത്തയച്ചത്. മോദിയുടെ നേതൃത്വത്തിന് എല്ലാ പ്രാര്‍ഥനകളുമുണ്ടെന്നും കത്തില്‍ സുകുമാരന്‍ നായര്‍ പറയുന്നു.

സാമൂഹിക നീതി നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീതിബോധവും ഇച്ഛാശക്തിയുമാണു തീരുമാനത്തിലൂടെ തെളിയിച്ചതെന്നും കത്തില്‍ സുകുമാരന്‍ നായര്‍ പറയുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more