കോട്ടയം: എന്ത് വില കൊടുത്തും നവോത്ഥാന മൂല്യം സംരക്ഷിക്കുമെന്ന് നവോത്ഥാന സംരക്ഷണ സമിതി ചെയര്‍മാനും എസ്.എന്‍.ഡി.പി അധ്യക്ഷനുമായ വെള്ളാപ്പള്ളി നടേശന്‍.
നേരത്തെ നവോത്ഥാന സംരക്ഷണ സമിതി ജോയിന്റ് കണ്‍വീനര്‍ സി.പി സുഗതന്റെ നേതൃത്വത്തില്‍ അമ്പതില്‍ അധികം സംഘടനകള്‍ പുറത്തുപോയതായി പ്രസ്താവന വന്നിരുന്നു. ഇതിനെതിരെയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന.
സി.പി സുഗതന്‍ കടലാസ് പുലിയാണെന്നും എന്ത് വിലകൊടുത്തും എസ്.എന്‍.ഡി.പി നവോത്ഥാന മൂല്യം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യത്തിനല്ല നവോത്ഥാന സമിതി ഉണ്ടാക്കിയിരിക്കുന്നത്. സി.പി സുഗതന്റെ നിലപാടുകള്‍ ശരിയല്ലെന്ന് നേരത്തെ പറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നവോത്ഥാന സംരക്ഷണ സമിതി പിളരില്ലെന്ന് ജനറല്‍ കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വിവാദങ്ങള്‍ സമിതിയെ ബാധിക്കില്ലെന്നും പിന്തുണച്ചവര്‍ക്ക് ആശങ്കവേണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ നിശ്ചയപ്രകാരം പ്രവര്‍ത്തിക്കുമെന്നും നവോത്ഥാന സ്മൃതിയാത്രയില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. സംവരണ മുന്നണിയെന്ന പരാമര്‍ശം അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഹിന്ദുപാര്‍ലമെന്റിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം സംഘടനകള്‍ പുറത്തുവന്നത്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് 54 സമുദായ സംഘടനകളെയും കൂട്ടി ഹിന്ദു പാര്‍ലമെന്റ്, നവേത്ഥാന മൂല്യ സംരക്ഷണ സമിതിയില്‍ ചേര്‍ന്നത് എന്നും എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം വിശ്വാസികള്‍ക്കൊപ്പമെന്ന് സി.പി.ഐ.എം പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥതയില്ലെന്നുമാണ് ഹിന്ദു പാര്‍ലമെന്റ് പറയുന്നത്.
12 മുന്നാക്ക ഹിന്ദു സംഘടനകളുടെ എതിര്‍പ്പ് മറികടന്ന് വനിതാ മതില്‍ വിജയിപ്പിച്ചെന്നും കേവലം സംവരണ മുന്നണിയായി മാത്രം സമിതി മാറിയെന്നും ഹിന്ദുപാര്‍ലമെന്റ് ആരോപിച്ചിരുന്നു.
DoolNews Video