Advertisement
Daily News
സ്ത്രീപീഡന നിയമം ഇല്ലെങ്കില്‍ ഇ.എസ് ബിജിമോളെ കൊക്കയില്‍ തള്ളേണ്ട കാലം കഴിഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 May 07, 12:19 pm
Saturday, 7th May 2016, 5:49 pm

Bijimol
ഇടുക്കി:  ബിജിമോള്‍ എം.എല്‍.എക്കെതിരെ വിവാദ പരമാര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍. “ആ പെണ്ണുങ്ങള്‍ക്ക് ഭ്രാന്താണ്. സ്ത്രീപീഡന വിരുദ്ധ നിയമം നിലവില്‍ ഇല്ലായിരുന്നെങ്കില്‍ അവരെ പണ്ടേ ആരെങ്കിലും അടിച്ചു കൊട്ടയില്‍ കയറ്റേണ്ട കാലം കഴിഞ്ഞു. ഈ തടിയും വച്ചുകൊണ്ട് നിയമസഭയില്‍ ആരെങ്കിലും  തട്ടിയാല്‍ പീഡനക്കേസ് വരുമെന്നതുകൊണ്ടാണ്. അല്ലെങ്കില്‍ ആരെങ്കിലും പണ്ടേ അടിച്ചു കൊട്ടയില്‍ കയറ്റിയേനെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കുമാരനാശാന്‍ ഇരുന്ന കസേരയില്‍ കയറിയിരുന്ന് അതിന് യോജിക്കാത്ത കാര്യങ്ങളാണ് പറയുന്നതെന്ന ബിജി മോളുടെ വിമര്‍ശനങ്ങളോടാണ് വെള്ളാപ്പള്ളിയുടെ
പ്രതികരണം.

കഴിഞ്ഞ ദിവസം എം.എം മണിക്കെതിരെയും വെള്ളാപ്പള്ളി അപകീര്‍ത്തികരമായ ഭാഷ ഉപയോഗിച്ചിരുന്നു. എം.എം.മണിയെ കരിങ്കുരങ്ങെന്നും കരിംഭൂതമെന്നുമാണ് വെള്ളാപ്പള്ളി വിശേഷിപ്പിച്ചിരുന്നത്.

തനിക്കെതിരായ ഒരു പത്രവാര്‍ത്ത ബിജിമോള്‍ വീടുവീടാന്തരം കയറിയിറങ്ങി പ്രചരിപ്പിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.