കോന്നി: കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശിനെതിരെ വിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
സ്വന്തം കാര്യം വരുമ്പോള്‍ അടൂര്‍ പ്രകാശിന് മതേതരത്വം ഇല്ലെന്നും സമൂദായത്തിലെ കുലംകുത്തിയാണ് അടൂര്‍ പ്രകാശ് എന്നും വെള്ളാപ്പള്ളി പറഞ്ഞു.
അരൂരില്‍ ഷാനിമോള്‍ ഉസ്മാന് വിജയസാധ്യത ഇല്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കോന്നിയില്‍ ഈഴവ സ്ഥാനാര്‍ത്ഥഇക്ക് പകരം റോബിന്‍ പീറ്ററെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു.
എന്നാല്‍ കോന്നിയില്‍ ഈഴവ സ്ഥാനാര്‍ത്ഥി തന്നെ വേണമെന്നാണ് ഡി.സി.സി പറയുന്നത്. ഇതിനിടെയാണ് വിമര്‍ശനവുമായി വെള്ളാപ്പള്ളി രംഗത്തെത്തിയത്.
നേരത്തെ അരൂരിലും കോന്നിയിലും ഹിന്ദുസ്ഥാനാര്‍ത്ഥികളാണ് വേണ്ടതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. അരൂരില്‍ ഭൂരിപക്ഷ സമുദായം ഹിന്ദുക്കളാണെന്നും അതിനാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഹിന്ദുക്കളെ പരിഗണിക്കണമെന്നതുമാണ് വെള്ളാപ്പള്ളി നടേശന്റെ ആവശ്യം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സി.പി.ഐ.എമ്മിന്റെ എടാ പോടാ ശൈലിയ്ക്ക് മാറ്റം വരുത്തണമെന്നും സംഘടനാപരമായി എല്‍.ഡി.എഫിന് ശക്തിയുണ്ടെങ്കിലും ശൈലി മാറ്റിപിടിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെയും മഞ്ചേശ്വരത്ത് കെ.സുരേന്ദ്രനെയും പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
DoolNews Video