| Sunday, 29th December 2019, 9:41 pm

പിണറായി വിജയന് ഇപ്പോള്‍ ശുക്രദശയാണെന്ന് വെള്ളാപ്പള്ളി നടേശന്‍; സമുദായ നേതാവിന്റെ ഈ പ്രതികരണത്തിന് കാരണം ഇതാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോള്‍ ശുക്രദശയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഈ തരത്തിലൊരു അഭിപ്രായം വെള്ളാപ്പള്ളി നടേശന്‍ രേഖപ്പെടുത്താനുള്ള കാരണം പൗരത്വ നിയമത്തിനെതിരെയുള്ള സര്‍വ്വകക്ഷി യോഗം സംഘടിപ്പിച്ചതാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശബരിമല പ്രശ്‌നത്തില്‍ എതിര് നിന്നവരെ ഇന്ന് ഒരേ പക്ഷത്ത് നിര്‍ത്താന്‍ സാധിച്ചത് വലിയ കാര്യമാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം അദ്ദേഹത്തെ കടിച്ചുകീറാന്‍ വന്നവരാണ് ഇപ്പോള്‍ അദ്ദേഹത്തോടൊപ്പം ഒരു കുടക്കീഴില്‍ നില്‍ക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

കെ.പി.സി.സി അദ്ധ്യക്ഷനെയൊഴികെയുള്ളവരെ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുപ്പിക്കാന്‍ പിണറായിക്ക് കഴിഞ്ഞുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ പിണറായിക്ക് സാധിച്ചു. സര്‍വ്വകക്ഷി യോഗത്തില്‍ പിണറായി മികച്ച സംഘാടകനായെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more