ജയസൂര്യ എന്ന നടന്‍ അസാമാന്യ പെര്‍ഫോമന്‍സ് ആണ് ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത്, സിനിമ കാണുമ്പോള്‍ മനസ്സിലാവും; 'വെളളം' നിര്‍മാതാവ്
പത്തു മാസങ്ങള്‍ക്ക് ശേഷം സിനിമാ തിയ്യേറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറെടുക്കുന്ന മലയാള ചിത്രമാണ് ജയസൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വെള്ളം. പ്രജീഷ് സെന്‍ സംവിധാനം ചെയ്യുന്ന വെള്ളം സിനിമയെക്കുറിച്ചും ജയസൂര്യയുടെ അഭിനയത്തെക്കുറിച്ചും പറയുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് ജോസുകുട്ടി. നാനയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജോസുകുട്ടി പറഞ്ഞത്.
ജയസൂര്യ അസാമാന്യ പെര്‍ഫോമന്‍സ് ആണ് ചിത്രത്തില്‍ നടത്തിയിട്ടുള്ളതെന്നും സിനിമ കാണുമ്പോള്‍ അത് മനസ്സിലാവുമെന്നും പറയുകയാണ് ജോസുകുട്ടി. ഓരോ സീനിലും ജയസൂര്യ അത്ര മനോഹരമായാണ് അഭിനയിച്ചിട്ടുള്ളതെന്നും നിര്‍മാതാവ് പറയുന്നു.
സീന്‍ എടുക്കുന്നതിന് മുന്‍പ് സംവിധായകനും ജയസൂര്യയും തമ്മില്‍ ഒരു ഡിസ്‌കഷന്‍ ഉണ്ടാവും. അതിനു ശേഷം ക്യാമറയുടെ മുന്നില്‍ നിന്ന് അഭിനയിച്ചു തുടങ്ങിയാല്‍ ആദ്യ ഷോട്ടില്‍ തന്നെ ഓകെ ആകുന്നത് എന്നെ അത്ഭുതപ്പെടിത്തി. ജയന്‍ അത്ര മനോഹരമായിട്ടാണ് അഭിനയിച്ചിട്ടുള്ളത്. ജോസുകുട്ടി പറഞ്ഞു.
കുട്ടിക്കാലത്ത് സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും പിന്നീട് പറുദിസ, നാം എന്നീ സിനിമകളില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്നും ജോസുക്കുട്ടി പറഞ്ഞു. ഇനിയും നല്ല സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും നിര്‍മാതാവ് കൂട്ടിച്ചേര്‍ത്തു.
ക്യാപ്റ്റന്‍ സിനിമയ്ക്ക് ശേഷം പ്രജേഷ് സെന്‍ ജയസൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ജനുവരി 22 ആണ് റിലീസ് ചെയ്യുന്നത്.
നേരത്തെ സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. ‘മറ്റെവിടെയും തിരഞ്ഞുപോകേണ്ട… നമുക്കിടയില്‍ കാണും ഇതുപോലൊരു മനുഷ്യന്‍..’ എന്ന ക്യാപ്ഷനോടെ ജയസൂര്യ തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. സ്ഥിരം മദ്യപാനിയായ ഒരാളുടെ യഥാര്‍ത്ഥ ജീവിതമാണ് സിനിമയാക്കിയിരിക്കുന്നത്.
ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ നിധീഷ് നടേരിയുടെയും ബി.കെ ഹരിനാരായണന്റെയും വരികള്‍ക്ക് ബിജിപാലാണ് സംഗീതം നല്‍കിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Vellam fil director Josukutty says about Jayasurya