ഗൗ­രി­യ­മ്മ വ­ന്നാല്‍ സ്വീ­ക­രി­ക്കും: വെ­ളി­യം
Kerala
ഗൗ­രി­യ­മ്മ വ­ന്നാല്‍ സ്വീ­ക­രി­ക്കും: വെ­ളി­യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th August 2010, 2:14 pm

തി­രു­വ­ന­ന്ത­പുരം: ഗൗ­ര­ിയ­മ്മ സി പി ഐ­യില്‍ വ­ന്നാല്‍ സ്വീ­ക­രി­ക്കു­മെ­ന്ന് പാര്‍­ട്ടി സെ­ക്രട്ടറി വെ­ളി­യം ഭാര്‍­ഗവന്‍. സി പി ഐ­യി­ലേ­ക്ക് വര­ണമോ എ­ന്ന് തീ­രു­മാ­നി­ക്കേണ്ട­ത് ഗൗ­രി­യ­മ്മ­യാണ്. ഗൗ­രി­യ­മ്മ­യു­ടെ വര­വ് ഇ­ട­തു­മു­ന്ന­ണി­യില്‍ പ്ര­ശ്‌­ന­മു­ണ്ടാ­ക്കു­മെ­ന്ന് ക­രു­തു­ന്നില്ല. ഗൗ­രി­യ­മല്ല നല്ല പോ­രാ­ളി­യാ­ണെന്നും വെ­ളി­യം വ്യ­ക്ത­മാ­ക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍­ഗ്ര­സ് ജെ എ­സ് എ­സി­നെ കാ­ലു­വാ­രു­ക­യാ­ണെ­ന്ന് ക­ഴി­ഞ്ഞ ദിവ­സം ഗൗ­രി­യ­മ്മ പ്ര­ഖ്യാ­പി­ച്ചി­രുന്നു. ക­ഴി­ഞ്ഞ കുറ­ച്ചു കാ­ല­ങ്ങ­ളാ­യി കോണ്‍­ഗ്ര­സു­മാ­യി ഇട­ഞ്ഞു നില്‍­ക്കു­ക­യാ­ണ് ഗൗ­രിയമ്മ. ഈ സാ­ഹ­ച­ര്യ­ത്തി­ലാ­ണ് വെ­ളി­യ­ത്തി­ന്റെ പ്ര­സ്­താ­വന.

ഗൗരി­യ­മ്മ­ക്ക് എ­പ്പോള്‍ വേ­ണ­മെ­ങ്കിലും പാര്‍­ട്ടി­യി­ലേ­ക്ക് തി­രി­ച്ചു വ­രാ­മെ­ന്ന് വെ­ളി­യം വ്യ­ക്ത­മാക്കി. സി പി ഐയിലേക്ക് വരാന്‍ ആഗ്രഹമറിയിച്ചാല്‍ പാര്‍ട്ടി അക്കാര്യം ചര്‍ച്ചചെ­യ്യും. സി പി ഐ ഗൗരിയമ്മയുടെ കുടുംബം തന്നെ­യാണ്. സി പി ഐ എം പുറത്താക്കിയപ്പോള്‍ തന്നെ ഗൗരിയമ്മയ്ക്ക് സി പി ഐയിലേക്ക് വരാമായിരുന്നു. ഗൗരിയമ്മയുടെ വരവ് ഇടതുമുന്നണിയില്‍ പ്രശ്‌­നങ്ങളുണ്ടാക്കുമെന്ന് കരുതുന്നില്ലെന്നും വെളിയം ഭാര്‍ഗവന്‍ പ­റഞ്ഞു.

പാര്‍­ട്ടി വി­ട്ട സ­മയ­ത്ത് തന്നെ ഗൗരിയമ്മയെ സ്വീകരിക്കാന്‍ സി പി ഐ തയ്യാറായിരുന്നു. അന്ന് തന്നെയും പി കെ വിയെയും കാണണമെന്ന് ഗൗരിയമ്മ അറിയിച്ചിരുന്നു. പാര്‍ട്ടിയിലേക്ക് വരുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നോ കൂടിക്കാഴ്ചക്ക് ക്ഷണിച്ചതെന്ന് സംശ­യ­മുണ്ടായിരുന്നു. അന്ന് ഗൗരിയമ്മക്ക് സി പി ഐയിലേക്ക് വരാന്‍ ആരുടെയും ശിപാര്‍ശ വേണ്ടായിരുന്നു. നേരിട്ട് വന്നാല്‍ ആരും ഗൗരിയമ്മയെ തടയില്ലായിരുന്നു. എന്തു­കൊണ്ടാണ് ഗൗരിയമ്മ അതിന് തയ്യാറാകാതിരുന്നതെന്ന് തനിക്കറിയില്ലെന്നും വെളിയം പറ­ഞ്ഞു.

എന്നാല്‍ ജെ എസ് എസിനെ മൊത്തമായി സ്വാഗതം ചെ­യ്യാന്‍ വെളിയം തയ്യാറായില്ല. കൂട്ടത്തിലുള്ളവരുടെ കാര്യം പറയാനാകില്ലെന്നും ഗൗരിയമ്മക്ക് എപ്പോള്‍ വേണമെങ്കിലും സി പി ഐയിലേക്ക് വരാമെന്നും വെളിയം വ്യക്തമാക്കി.