[]തിരുവനന്തപുരം: സംസ്ഥാനബജറ്റില്‍ സ്വകാര്യ, ചരക്കു വാഹനങ്ങള്‍ക്ക് നികുതി കൂട്ടി.
ആഡംബര ബൈക്കുകള്‍ക്കും അധികനികുതി ഏര്‍പ്പെടുത്തി. കാരവന്‍ വാഹനങ്ങള്‍ക്ക് ചതുരശ്രമീറ്റര്‍ കണക്കില്‍ 1000 രൂപ ത്രൈമാസ നികുതി ഈടാക്കും.
ഓട്ടോ റിക്ഷകള്‍ക്കു നികുതി വര്‍ധിപ്പിച്ചു. ലംപ്‌സം ടാക്‌സ് പഴയ ഓട്ടോകള്‍ക്കും നിര്‍ബന്ധമാക്കി. ചരക്കു വാഹനങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് ഒറ്റത്തവണ നികുതി ഏര്‍പ്പെടുത്തി.
1500 സിസിയില്‍ കൂടുതലുളള ടാക്‌സി കാറുകള്‍ക്ക് ലക്ഷ്വറി ടാക്‌സ്. ജനറേറ്റര്‍ വാഹനങ്ങള്‍ക്കുള്ള നികുതി വര്‍ധിപ്പിക്കും.സ്ലീപ്പര്‍, പുഷ്ബാക് സംവിധാനമുളള വാഹനങ്ങള്‍ക്ക് ത്രൈമാസ നികുതി. അന്തര്‍സംസ്ഥാന പെര്‍മിറ്റുള്ള ഇത്തരം വാഹനങ്ങള്‍ സീറ്റൊന്നിന് 1000 രൂപ ത്രൈമാസ നികുതി.
മോട്ടോര്‍ ക്യാബുകള്‍ക്കും നികുതി ഈടാക്കും. ആഡംബരകാറുകള്‍ ടാക്‌സി റജിസ്‌ട്രേഷന്‍ എടുത്തു നികുതി വെട്ടിക്കുന്നതു തടയും. ഇതുവഴി 110 കോടി രൂപ സര്‍ക്കാരിന് അധികവരുമാനം ലഭിക്കും.
ടാക്‌സികാറുകള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് നികുതി 7000 രൂപയാക്കി. ചെറിയ കാറുകളുടെ നികുതി 12% ആക്കി. വാഹനനികുതി അടയ്ക്കാന്‍ ഇ പെയ്‌മെന്റ് സംവിധാനം നടപ്പാക്കും.
അന്യസംസ്ഥാന പെര്‍മിറ്റുള്ള ഇത്തരം വാഹനങ്ങള്‍ സീറ്റൊന്നിന് 2000 രൂപ ത്രൈമാസ നികുതി നല്‍കണം.