കോട്ടയം: കോട്ടയത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ എന്‍.ഡി.ആര്‍എഫ് സംഘവും വെള്ളത്തില്‍ കുടുങ്ങി. പൊലീസ് നിര്‍ദേശം അവഗണിച്ച് കടന്നു വന്ന എന്‍.ഡി.ആര്‍.എഫ് സംഘം യാത്ര ചെയ്ത ജീപ്പാണ് വെള്ളത്തില്‍ മുങ്ങിയത്.
തുടര്‍ന്ന് സംഘം വെള്ളത്തിലിറങ്ങി നടന്നുകയറുകയായിരുന്നു. മീനച്ചിലാറിന്റെ കൈവഴിയിലൂടെയുണ്ടായ കുത്തൊഴുക്കാണ് അപകട കാരണമെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് പുലര്‍ച്ചെ കാണാതായ അങ്കമാലി സ്വദേശി ജസ്റ്റിനെ കാണാതായ പ്രദേശത്ത് നിന്ന് തന്നെയാണ് എന്‍.ഡി.ആര്‍.എഫ് സംഘവും കുടുങ്ങിയത്.
പൊലീസും സമീപ വാസികളും ആ വഴി വരരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സംഘം വെള്ളത്തിലൂടെ വരികയായിരുന്നു. മറുകരയിലെത്തിയ സംഘം തിരിച്ച് ഇതേ പ്രദേശത്തേക്ക് തിരിച്ച് വരുമ്പോഴാണ് സഞ്ചരിച്ച വാഹനം വെള്ളത്തില്‍ മുങ്ങിയത്.
നാട്ടുകാരും സംഘാംഗങ്ങളും ചേര്‍ന്നാണ് വാഹനം കരയ്ക്ക് കയറ്റിയത്.
കോട്ടയം ജില്ലയില്‍ കഴിഞ്ഞ ദിവസം ദിവസം മുതല്‍ വെള്ളം കയറുന്നുണ്ട്. നഗര പ്രദേശങ്ങളില്‍ പലയിടങ്ങളിലും വെള്ളം കയറുകയാണ്. വെള്ളം കയറിയ ഇടങ്ങളില്‍ പലയിടത്തും ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്.
കോട്ടയത്ത് പാലമുറിയില്‍ പുലര്‍ച്ചെയാണ് കാര്‍ ഒഴുക്കില്‍പ്പെട്ട് അങ്കമാലി സ്വദേശി ജസ്റ്റിനെ കാണാതായത്. വെള്ളക്കെട്ടില്‍ കുടുങ്ങിയ കാര്‍ പുറത്തെടുക്കുന്നതിനായി ശ്രമിക്കുന്നതിനിടയിലാണ് ജസ്റ്റിനെ കാണാതാവുന്നത്. ഹാന്‍ഡ്‌ബ്രേക്ക് ഇടാനായി ഉള്ളില്‍ കയറിയപ്പോള്‍ ശക്തമായ ഒഴുക്കില്‍ കാര്‍ ഒഴുകി പോവുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: NDRF team trapped in flood water whom denied police instructions