ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ ദല്‍ഹി ഗേറ്റില്‍ വീണ്ടും പ്രതിഷേധം കനക്കുന്നു. ആസാദി മുഴക്കിയും എന്‍. ആര്‍.സി, സി.എ.എ ഉപേക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയും വിദ്യാര്‍ത്ഥികളും ജനങ്ങളും പ്രതിഷേധിക്കുകയാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രതിഷേധക്കാര്‍ തടിച്ചുകൂടിയതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഡി.സി.പി ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ട കാറും അഗ്നിക്കിരയാക്കി.
ദല്‍ഹിയില്‍ രണ്ട് മെട്രോസ്റ്റേഷനുകള്‍ കൂടി അടച്ചിട്ടു. ഇതോടെ 17 മെട്രോസ്റ്റേഷനുകളാണ് ദല്‍ഹിയില്‍ അടഞ്ഞുകിടക്കുന്നത്.
ഉത്തര്‍പ്രദേശിലും പ്രതിഷേധം കനക്കുകയാണ്. ഇന്ന് ഉച്ചകഴിഞ്ഞുള്ള വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം ആയിരക്കണക്കിന് ആളുകള്‍ നിരോധനാജ്ഞ ലംഘിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിലിറങ്ങി.
മുസാഫര്‍നഗര്‍, ബഹ്‌റൈച്ച്, ബുലന്ദ്ഷാര്‍, ഗോരഖ്പൂര്‍, ഫിറോസാബാദ്, അലിഗഡ്, ഫാറൂഖാബാദ്, ഭാദോഹി, മീററ്റ്, ഗാസിയാബാദ്, ബിജ്‌നോര്‍, സുല്‍ത്താന്‍പൂര്‍, സാംബാല്‍ ഈ ജില്ലകളില്‍ നിന്ന് അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ