വാഹനം പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് നികുതിവെട്ടിക്കാന്‍; സുരേഷ് ഗോപിയ്ക്കും അമലപോളിനുമെതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച്
TAX EVASION
വാഹനം പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് നികുതിവെട്ടിക്കാന്‍; സുരേഷ് ഗോപിയ്ക്കും അമലപോളിനുമെതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th June 2018, 9:26 am

തിരുവനന്തപുരം: വാഹനനികുതി തട്ടിപ്പുകേസില്‍ നടനും എം.പിയുമായ സുരേഷ് ഗോപിക്കും നടി അമലപോളിനുമെതിരായ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച്. വാഹനങ്ങള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിക്കാനാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

അതേസമയം പിഴയടച്ചതിനാല്‍ നടന്‍ ഫഹദ് ഫാസിലിനെതിരായ നടപടി പിന്നീട് തീരുമാനിക്കും. സുരേഷ് ഗോപിയും അമലപോളും ഇതുവരെ പിഴയടയ്ക്കാന്‍ തയ്യാറായിട്ടില്ല.

ALSO READ: മുഖ്യമന്ത്രിമാര്‍ക്ക് പ്രവേശനം നിഷേധിച്ചതിന് പിന്നിലും മോദി; പ്രധാനമന്ത്രിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി വീണ്ടും കെജ്‌രിവാള്‍

കേസുമായി സഹകരിക്കാനും ഇരുവരും തയ്യാറായിരുന്നില്ല. നേരത്തെ കേസുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് ആള്‍ജാമ്യത്തിനും ഒരു ലക്ഷം രൂപ ബോണ്ടിനുമാണ് പിന്നീട് താരത്തെ വിട്ടയച്ചത്.

സുരേഷ്ഗോപി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് നേരത്തെ തന്നെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് സുരേഷ് ഗോപി ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു. 2010ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് 2014ലെ വാടകചീട്ടാണ് സുരേഷ് ഗോപി ഹാജരാക്കിയിരുന്നത്.

WATCH THIS VIDEO: