ഇന്ധനവില വര്‍ധന: ബുധനാഴ്ച്ച മോട്ടോര്‍ വാഹന പണിമുടക്ക്; ഇന്ന് മുതല്‍ ടാങ്കറുകളും പണിമുടക്കുന്നു
Kerala
ഇന്ധനവില വര്‍ധന: ബുധനാഴ്ച്ച മോട്ടോര്‍ വാഹന പണിമുടക്ക്; ഇന്ന് മുതല്‍ ടാങ്കറുകളും പണിമുടക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd September 2013, 2:52 pm

[]തിരുവനന്തപുരം: ഇന്ധന വിലയില്‍ പ്രതിഷേധിച്ച് ബുധനാഴ്ച്ച മോട്ടോര്‍ വാഹന തൊഴിലാളി പണിമുടക്ക്. സംയുക്ത ട്രേഡ് യൂണിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

സമരത്തില്‍ സ്വകാര്യ ബസ് തൊഴിലാളികളും പങ്കെടുക്കും. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് സമരം. പെട്രോളിന്റെ വിലയില്‍ 2 രൂപ 35 പൈസയുടെയും ഡീസലിന്റെ വിലയില്‍ 50 പൈസയുടെയും വര്‍ദ്ധനവാണ് വരുത്തിയത്.[]

അതേസമയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം പമ്പുകളിലെ ടാങ്കറുകള്‍ ഇന്ന് മുതല്‍ പണിമുടക്കും. ടാങ്കറുകളുടെ വാടക ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് സമരം.

ടാങ്കറുകള്‍ പണിമുടക്കിയാല്‍ മലബാറിലെ മുന്നൂറോളം പെട്രോള്‍ പമ്പുകളില്‍ ഇന്ധനം ലഭിക്കില്ല. ടാങ്കര്‍ ഉടമകളും അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം.