| Wednesday, 19th March 2014, 6:05 am

വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി നിലവില്‍ വന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]തിരുവനന്തപുരം: കാല്‍നൂറ്റാണ്ടിനുശേഷം കേരളത്തില്‍ വാഹനങ്ങളുടെ വേഗനിയന്ത്രണപരിധി ഉയര്‍ത്തി ഗതാഗതവകുപ്പ് ഉത്തരവിറക്കി. പാതകളുടെ നിലവാരം ഉയര്‍ന്നതും നാലുവരിപ്പാത യാഥാര്‍ഥ്യമാകുന്നത് കണക്കിലെടുത്തുമാണ് നടപടി.

മോട്ടോര്‍സൈക്കിളുകളുടെ നഗര വേഗപരിധി മണിക്കൂറില്‍ 40 കിലോമീറ്ററില്‍ നിന്ന് 50 ആക്കി. ദേശീയപാതകളില്‍ 60-ഉം നാലുവരിപ്പാതകളില്‍ 70-ഉം ആണ് പുതുക്കിയ വേഗപരിധി.

കാറുകളുടെ പുതുക്കിയ വേഗപരിധി മണിക്കൂറില്‍ നഗരങ്ങളില്‍ 50-ഉം സംസ്ഥാന പാതകളില്‍ 80-ഉം ദേശീയ പാതകളില്‍ 85-ഉം നാലുപരിപ്പാതകളില്‍ 90-ഉം ആണ്.

ബസുകളുടെയും ലോറികളുടെയും പരമാവധി വേഗം നാലുവരിപ്പാതകളില്‍ മണിക്കൂറില്‍ 65 കിലോമീറ്ററാണ്. ദേശീയ-സംസ്ഥാനപാതകളില്‍ ഇത് 60-ഉം നഗരങ്ങളില്‍ 40-ഉം ആയിരിക്കും.

സ്‌കൂള്‍പരിസരത്ത് എല്ലാ വാഹനങ്ങളുടെയും വേഗപരിധി 30 കിലോമീറ്ററാക്കിയിട്ടുണ്ട്. മുമ്പ് 25 കിലോമീറ്ററായിരുന്നു ഇത്.

ഇടറോഡുകളിലെ പരമാവധി വേഗം 40-ല്‍നിന്ന് 45 എന്നാക്കിയിട്ടുണ്ട്. സിറ്റികളിലും മുനിസിപ്പാലിറ്റകളിലും ഇത് 50-ഉം ആക്കി.

ഓട്ടോറിക്ഷകളുടെ പരമാവധിവേഗം 50 കിലോമീറ്ററാണ്. എന്നാല്‍ നഗരങ്ങളില്‍ 30 കിലോമീറ്ററില്‍ കൂടുതലാവാന്‍ പാടില്ല.

പുതുക്കിയ വേഗപരിധി ഈ മാസം 10 മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ടെന്നും വേഗപരശോധനക്കുള്ള ക്യാമറകളില്‍ ഇതിനനുസരിച്ചുള്ള മാറ്റം  വരുത്തിയതായും ട്രാന്ഡസ്‌പേര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു.

We use cookies to give you the best possible experience. Learn more