തമിഴ്‌നാട്ടില്‍ നിന്ന് വരവ് കുറഞ്ഞു; പച്ചക്കറി വില കുതിച്ചുയരും
Big Buy
തമിഴ്‌നാട്ടില്‍ നിന്ന് വരവ് കുറഞ്ഞു; പച്ചക്കറി വില കുതിച്ചുയരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th April 2013, 9:47 am

കൊച്ചി: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. വിഷുക്കാലം പ്രമാണിച്ച് തമിഴ് നാട്ടില്‍ നിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് വില കുതിച്ചുയരാന്‍ കാരണമായത്.

വിഷുവിന് സദ്യയൊരുക്കാന്‍ ഇത്തവണ കൂടുതല്‍ പണം മുടക്കേണ്ടി വരുമെന്ന സൂചനകളാണ് ഇത് നല്‍കുന്നത്. []

കടുത്ത വരള്‍ച്ച മൂലമുണ്ടായ കനത്ത കൃഷി നാശമാണ് ഇക്കുറി തമിഴ്‌നാട്ടില്‍ സംഭവിച്ചത്. പതിവായി എത്തിയിരുന്നതിന്റെ നാലിലൊന്ന് പച്ചക്കറി മാത്രമാണ് ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്ന്   വരുന്നത്.

രണ്ടു ദിവസം മുമ്പു വരെ പതിനാറു രൂപയുണ്ടായിരുന്ന തക്കാളിക്ക്  ഇന്നലെ ഇരുപത്തിനാലു രൂപയായിരുന്നു വില.

കിലോയ്ക്ക് അറുപത് രൂപയ്ക്ക് കിട്ടിയിരുന്ന ബീന്‍സിന് എണ്‍പത് രൂപയായി. വള്ളിപ്പയറിന് ഇരുപത് രൂപ കൂടി അറുപതിലെത്തി.

ചുവന്നുള്ളിയുടെ വില നാല്‍പതിലെത്തി. ഇഞ്ചി വില കിലോയ്ക്ക് അമ്പതില്‍ നിന്ന് എണ്‍പതിലെത്തി. ശിവരാത്രിക്ക് ശേഷം സാധാരണ വില കൂടാറുളള ചെറുനാരങ്ങയ്ക്ക് മാത്രം ഇത്തവണ കാര്യമായ മാറ്റമില്ല.