| Friday, 24th August 2012, 12:56 pm

പ്രായം കുറയ്ക്കണോ പഴവര്‍ഗങ്ങളും പച്ചക്കറിയും കഴിക്കൂ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആണിനോട് ശമ്പളവും പെണ്ണിനോട് പ്രായവും ചോദിക്കരുതെന്നാണല്ലോ. എന്നാല്‍ പ്രായം പരസ്യപ്പെടുത്തുന്നത് ആണിനും അത്ര ഇഷ്ടമുള്ള കാര്യമല്ല. നര കയറുന്നതോടെ ദിവസേന ഷേവ് ചെയ്യുന്നതും ഡൈചെയ്യുന്നതും ഇതിനാലാണ്. പ്രായം കുറയ്ക്കാന്‍ ക്രീമുകളും മറ്റ് മേക്കപ്പുകളും ജീവിതത്തിന്റെ ഭാഗമാക്കുന്നവരുമുണ്ട്. പ്രായക്കുറവ് തോന്നിക്കാനുള്ള എളുപ്പവഴിയാണ് ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍.[]

ചെറുനാരങ്ങ, ഓറഞ്ച് പോലുള്ള ഭക്ഷണസാധനങ്ങളില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിനുള്ളിലെ അഴുക്കുകള്‍ നീക്കംചെയ്യുന്നതിനും കൊഴുപ്പ് കട്ടപിടിക്കാതിരിക്കാനും നാരങ്ങ ഏറെ നല്ലതാണ്.

ചൂടുവെള്ളത്തില്‍ രണ്ടുതുള്ളി ചെറുനാരങ്ങാനീരൊഴിച്ച് രണ്ടുനേരം കുടിക്കുന്നത് നല്ലതാണ്. കാരറ്റ്, വെള്ളരി തുടങ്ങിയവ ത്വക്കിന് തിളക്കം നല്‍കാന്‍ നല്ലതാണ്. കണ്ണുകള്‍ക്ക് ഏറെ നല്ലതാണ് കാരറ്റ്. ഇലക്കറികള്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും ദഹന, ശ്വസന സംബന്ധമായ രോഗങ്ങള്‍ക്കും ഏറെ നല്ലതാണ്.അസുഖങ്ങളില്ലാതിരുന്നാല്‍ തന്നെ ചെറുപ്പം തോന്നും.

ഉണക്കമുന്തിരി, ബദാം, വാള്‍നട്ട് തുടങ്ങിയവ ശരീരത്തില്‍ ലൂബ്രിക്കേറ്ററുകളായി പ്രവര്‍ത്തിക്കുന്നു. ഇവയിലെ വൈറ്റമിന്‍ ഇ ത്വക്കിന് തിളക്കം നല്‍കുകയും ശരീരകോശങ്ങള്‍ക്ക് കൊഴുപ്പ് നല്‍കുകയും നല്‍കുന്നു.

ഗ്രീന്‍ടീ പ്രായക്കുറവ്‌ തോന്നിക്കുന്നതില്‍ ഒരു പ്രധാന ഘടകമാണ്. ശരീരത്തിന് ഊര്‍ജം നല്‍കാനും മനസിന് ഉണര്‍വ് നല്‍കാനും സഹായിക്കുന്നത് ഇതിലെ ആന്റി ഓക്‌സൈഡുകളാണ്‌.

വെള്ളം ശാരീരിക ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ പ്രധാനമാണ്. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നത് വഴി ആരോഗ്യം മാത്രമല്ല, ചര്‍മസൗന്ദര്യവും കാത്തുസൂക്ഷിക്കുകയാണ് വെള്ളം ചെയ്യുന്നത്. പല സുന്ദരികളായ നടിമാരുടെയും ആകാരഭംഗിയുടെ രഹസ്യം പച്ചവെള്ളമാണത്രേ.

ആപ്പിള്‍, തണ്ണിമത്തന്‍ തുടങ്ങിയ എല്ലാ പഴവര്‍ഗങ്ങളും പ്രായക്കുറവ് തോന്നിക്കുന്നതില്‍ മുഖ്യപങ്ക്‌ വഹിക്കുന്നു. ശരീരത്തിലെ വിഷാംശങ്ങള്‍ കളയാനും ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ആപ്പിള്‍ സഹായിക്കുന്നു.

We use cookies to give you the best possible experience. Learn more