[]പാലക്കാട്: സംസ്ഥാനത്ത് നിലവില്‍ അനുഭവപ്പെടുന്ന പച്ചക്കറി വിലക്കയറ്റത്തിന് പിന്നില്‍ കോര്‍പ്പറേറ്റുകളുടെ ഒത്തുകളി നടന്നതിന് തെളിവ്. []
കോര്‍പ്പറേറ്റ് റീട്ടെയ്ല്‍ ശ്യംഖലകള്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്‍ തോതിലാണ് പച്ചക്കറികള്‍ വാങ്ങിക്കൂട്ടിയത്. ഇക്കാരണത്താല്‍ തന്നെ കേരളത്തിലേക്കുള്ള പച്ചക്കറിയുടെ വരവ് കുറയുകയും ചെയ്തു.
തമിഴ്‌നാട്ടിലെ മൊത്തവ്യാപാരികള്‍ ഓണക്കാലത്ത് കേരളത്തിലെത്തിക്കാനായി സൂക്ഷിച്ചിരുന്ന 700 ടണ്‍ പച്ചക്കറികളാണ് കോര്‍പ്പറേറ്റ് കണ്ണികള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വാങ്ങിയത്.
ചെറുകിട കര്‍ഷകരേക്കാള്‍ 30 ശതമാനം വില കൂടുതല്‍ നല്‍കിയാണ് ഇവര്‍ പച്ചക്കറി വാങ്ങിക്കൂട്ടിയത്. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് പച്ചക്കറി എത്താറുള്ള പ്രധാന മാര്‍ക്കറ്റുകളില്‍ നിന്നെല്ലാം ഇവര്‍ പച്ചക്കറി ശേഖരിച്ചു കഴിഞ്ഞു.
ഇതിനാല്‍ തന്നെ പൊള്ളാച്ചി, ഒട്ടചപ്രം, ഉടുമല്‍ പേട്ട് തുടങ്ങിയ വന്‍ മാര്‍ക്കറ്റുകളിലേക്ക് പച്ചക്കറിയ്ക്കായി പോകുന്ന കേരളത്തിലെ കച്ചവടക്കാര്‍ക്ക് ഒന്നും ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്‌ലത്.
തക്കാളി, ബീന്‍സ്, വെണ്ട, പയര്‍, ഉള്ളി, മത്തന്‍, ഇളവന്‍, കിഴങ്ങ് വര്‍ഗങ്ങള്‍ തുടങ്ങിയവയെല്ലാം തന്നെ കൃഷി തുടങ്ങും മുന്‍പെ പണം നല്‍കി വിലയുറപ്പിച്ച് ഇവര്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.
തമിഴ്‌നാട്ടിലെ ആകെ ഉത്പാദനത്തിന്റെ 43 ശതമാനം കേരളത്തിലേക്ക് കയറ്റി അയച്ചിരുന്ന സ്ഥാനത്ത് ഇപ്പോല്‍ ഇത് 20 മുതല്‍ 27 ശതമാനം വരെയായി ചുരുങ്ങിയെന്ന് വ്യാപാരികള്‍ പറയുന്നു.