| Saturday, 20th April 2013, 11:56 am

പച്ചക്കറി പൊള്ളുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിഷുക്കാലം പിന്നിട്ടിട്ടും സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. വേനല്‍മഴ ലഭിക്കാത്തത് മൂലം തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും കര്‍ഷകര്‍ കൃഷിയിറക്കാത്തതാണ് കേരളത്തിലെ വിലവര്‍ധനക്ക് കാരണം. []

ഒരു കിലോ മേല്‍ത്തരം ബീന്‍സിന് 100 മുതല്‍ 150 രൂപ വരെയാണ് വിപണ വില. ക്യാരറ്റിനും ബീറ്റ്‌റൂട്ടിനും 44 ഉം 32 മാണ് വില. 80 രൂപയാണ് ഒരു കിലോ ഇഞ്ചിക്ക്.

സാധാരണയായി വിഷു സമയത്ത് പച്ചക്കറി വില വര്‍ധിക്കുകയും വിഷു കഴിയുമ്പോള്‍ വില താഴുകയുമാണ് പതിവ്. എന്നാല്‍ പതിവിന് വിപരീതമായി ഇത്തവണ പച്ചക്കറി വില വിഷു സമയത്തെ വിലയേക്കാള്‍ കൂടുതലായിരിക്കുന്നു.

തക്കാളി, വെണ്ടക്ക, ചെറിയ ഉള്ളി, വെള്ളരിക്ക തുടങ്ങി എല്ലാ തരം പച്ചക്കറികളുടെയും നിരക്കില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലം തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും കര്‍ഷകര്‍ കൃഷി ഇറക്കാത്തതാണ് കേരളത്തിലെ വില വര്‍ധനക്ക് കാരണം. മാത്രമല്ല സര്‍ക്കാരിന് വിപണി നിയന്ത്രണം നഷ്ടമായതും വിലക്കയറ്റത്തിന് വഴി വെച്ചു.

പച്ചക്കറി വിലയ്ക്ക് പുറമെ അരി വിലയും കുതിച്ചുയരുകയാണ്. ആന്ധ്രയില്‍ നിന്നുള്ള അരി വരവ് കുറഞ്ഞതാണ് അരി വിപണിയെ പ്രതികൂലമായി ബാധിച്ചത്. വേനല്‍ച്ചൂടില്‍ വില്‍പ്പന കൂടിയിരിക്കുന്നതിനാല്‍ പഴങ്ങളുടെ വിലയിലും ഗണ്യമായ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അരി പലവ്യഞ്ജനങ്ങള്‍ പഞ്ചസാര തുടങ്ങിയവയുടെയും വില വര്‍ധിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ പഞ്ചസാര വില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൂഴ്ത്തിവെപ്പും വ്യാപകമായിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more