ന്യൂദല്‍ഹി/ കേരളം: മെട്രോ നഗരങ്ങളിലെല്ലാം പഴങ്ങളുടെയും പച്ചക്കറികളുടെയും വിലകുതിച്ചുയരുകയാണ്.[]
ഉല്പാദനം കുറഞ്ഞതും പച്ചക്കറികളും മറ്റും കേടുവരാതെ സൂക്ഷിക്കാനുള്ള സാഹചര്യം ഇല്ലാത്തതുമാണ് വില കുതിച്ചുയരാനിടയാക്കിയത്. കേടുവരാതെ സൂക്ഷിയ്ക്കാന്‍ കഴിയാത്തതിനാല്‍ പച്ചക്കറികള്‍ ചീഞ്ഞുനശിക്കുന്നുമുണ്ട്.
മുംബൈയില്‍ ഒരു കിലോ തക്കാളിക്ക് 25 രൂപയാണ്. ദല്‍ഹിയില്‍ ഇത് 60 രൂപവരെയായി ഉയര്‍ന്നു. കഴിഞ്ഞമാസം 40 രൂപയായിരുന്നു ക്യാപ്‌സിക്കത്തിന്റെ വില ഒറ്റയടിക്ക് ഇരട്ടിയായി വര്‍ധിച്ചു.
ബാംഗ്ലൂരിലും പച്ചക്കറിവില കുതിച്ചുയര്‍ന്നു. കഴിഞ്ഞമാസം തക്കാളിക്ക് കിലോയ്ക്ക് 20രൂപയായിരുന്നു ഇവിടെ. ഇപ്പോള്‍ ഒറ്റയടിക്ക് 10 രൂപയാണ് വര്‍ധിച്ചത്.
അതിനിടെ കൊച്ചിയില്‍ പച്ചക്കറികളുടെ വില കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസം പകരുന്നു. പാവയ്ക്ക, കാബേജ്, ബീന്‍സ്, ബീറ്റ് റൂട്ട് എന്നിവയുടെ വില കഴിഞ്ഞയാഴ്ചത്തെ അപേക്ഷിച്ച് ഇത്തവണ കുറഞ്ഞിട്ടുണ്ട്. കിലോയ്ക്ക് 36 രൂപയായിരുന്ന പാവയ്ക്കക്ക് 26 ആയി കുറഞ്ഞു.
അതേസമയം ചില സാധനങ്ങളുടെ വില കഴിഞ്ഞ ആറ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. കാരറ്റ് വില വ്യാഴാഴ്ച കിലോയ്ക്ക് 40 ആയി. ഫെബ്രുവരി 2ന് കിലോയ്ക്ക് 28 രൂപയായിരുന്ന നേന്ത്രപ്പഴത്തിന് കിലോയ്ക്ക് 40രൂപയായി ഉയര്‍ന്നു. 20 രൂപയുണ്ടായിരുന്ന തക്കാളിക്ക് 30 രൂപയായി ഉയര്‍ന്നു. കിലോയ്ക്ക് 12 രൂപയുണ്ടായിരുന്ന പയറിന് ഇപ്പോള്‍ 30 രൂപയാണ്.