വെജ് ബിരിയാണി ബിരിയാണിയല്ല: അതിനെ അതിന്റെ പേരു വിളിച്ചാല്‍ മതി
Daily News
വെജ് ബിരിയാണി ബിരിയാണിയല്ല: അതിനെ അതിന്റെ പേരു വിളിച്ചാല്‍ മതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th September 2016, 5:15 pm

രാജ്യം വലിയ തോതില്‍ കലുഷിതമായിക്കൊണ്ടിരിക്കുമ്പോള്‍ ബിരിയാണിക്ക് ജനങ്ങളെ ഒന്നിച്ചുനിര്‍ത്താനുള്ള ശക്തിയുണ്ട് എന്ന കാര്യം നമ്മള്‍ ശ്രദ്ധിക്കണം. കുടുംബങ്ങള്‍ ടേബിളിനു ചുറ്റും ഒരുമിച്ചു കൂടുന്നു, വിവിധ സമുദായങ്ങള്‍ ഒത്തുകൂടി പരസ്പരം ഒരുമിച്ച് കഠിനപ്രയത്‌നം ചെയ്യുന്നു, ശത്രുക്കളും മിത്രങ്ങളും ഒന്നാവുന്നു, ആദരവിനും നന്ദിയ്ക്കുമുള്ള ഒരു വഴിയാവുന്നു ഈ ഭക്ഷണം.

biri-inn

quote-mark

നിങ്ങളുടെ ഭക്ഷണശൈലിയുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. ഞങ്ങള്‍ അത്തരക്കാരുമില്ല. പക്ഷെ ഇവിടെ പറയാനുദ്ദേശിക്കുന്നത് വെജിറ്റേറിയനായ ആളുകള്‍ക്ക് കഴിക്കാന്‍ അവരുടെ പുലാവുണ്ട്. അതിനെ ബിരിയാണി എന്നു വിളിക്കുന്നത് അവസാനിപ്പിക്കണമെന്നാണ്.supriyo

|ഒപ്പീനിയന്‍: സുപ്രിയോ മുഖര്‍ജി|

ബിരിയാണി:

അര്‍ത്ഥം:

1. ദൈവത്തിന്റെ സ്വന്തം ഭക്ഷണം
2. അരിയും ഇറച്ചിയും ചേര്‍ത്തുണ്ടാക്കുന്ന ഒരു ഇന്ത്യന്‍ വിഭവം

അസ്ഥിത്വത്തില്‍ എല്ലാ മനുഷ്യരെയും ഒരുമിച്ചു നിര്‍ത്താന്‍ കഴിവുള്ള ഒന്നാണ് ബിരിയാണി. അതിന് ഒരു വര്‍ണമോ, ജാതിയോ വര്‍ഗമോ അറിയില്ല. ആകെ അറിയാവുന്നത് ഈ അത്ഭുതഭക്ഷണത്തിന്റെ വിശ്വാസം നേടിയ ലക്ഷക്കണക്കിന് ഭക്ഷണപ്രേമികളുടെ പ്രതീക്ഷയും സ്വപ്‌നങ്ങളും തൃപ്തിപ്പെടുത്താന്‍ മാത്രമാണ്.

വെജിറ്റേറിയന്‍ ബിരിയാണി അല്ലെങ്കില്‍ ആളുകള്‍ പറയുമ്പോലെ വെജ് ബിരിയാണി എന്നൊരു സംഭവമേ ഇല്ല. അത് നശിച്ച പുലാവാണ്. നിങ്ങളുടെ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും പുലാവ് പൂര്‍ണമായി തൃപ്തിപ്പെടുത്തുന്നുണ്ടെങ്കില്‍ എന്തിനാണ് ഈ ലോകത്തിലെ നോണ്‍ വെജിറ്റേറിയന്‍സ് ഇത്രയേറെ ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണത്തിന്റെ പേര് പുലാവിന് ഉപയോഗിക്കുന്നത്? നിങ്ങളുടെ ആത്മാഭിമാനത്തിലെ അല്ലെങ്കില്‍ പ്രോട്ടീന്‍ ഭക്ഷിക്കലിലെ കുറവ് നികത്താന്‍ ആ വാക്ക് ഉപയോഗിക്കാന്‍ കഴിയില്ല.

നമ്മുടെ ജീവിതത്തെ സമ്പുഷ്ടമാക്കിയ ഒന്നിനെ വെജിറ്റേറിയന്‍ എന്നാക്കിമാറ്റിക്കൊണ്ട് നമ്മുടെ മഹത്തായ പാരമ്പര്യത്തിനുമേല്‍ മാലിന്യം വിതറാതിരിക്കുക. അതിനെ ബിരിയാണി എന്നു വിളിക്കാതെ പുലാവ് എന്നു വിളിക്കൂ.

veg-biriyani

ദൈവത്തെ ഓര്‍ത്ത് അതിനെ വെജ് ബിരിയാണി എന്നു വിളിക്കരുത്, പുലാവ് എന്നു വിളിക്കൂ.

ഇവിടെ നിലനില്‍ക്കുന്ന വിവിധ സംസ്‌കാരങ്ങള്‍ക്കിടയില്‍ ആഭ്യന്തര യുദ്ധം അഭിമുഖീകരിക്കുകയാണ് ഇന്ത്യ. തെരഞ്ഞെടുപ്പ് ജയിക്കാനുള്ള ഏറ്റവും എളുപ്പ വഴി വിദ്വേഷം പ്രചരിപ്പിക്കലാണ്. ഒരു കല്ലുപോലും എറിയാതെ നമ്മുടെ രാഷ്ട്രീയക്കാര്‍ അത് നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. കൂടുതല്‍ വോട്ടുകള്‍ നേടാന്‍ വിശുദ്ധ ബിരിയാണിയുടെ പേരില്‍ അവര്‍ യുദ്ധം തുറന്നുവിട്ടിരിക്കുകയാണ്. പക്ഷെ ബിരിയാണിക്കുമേലുള്ള ഒരു യുദ്ധവും ജയിക്കില്ല എന്ന കാര്യം അവര്‍ മറന്നുപോയിരിക്കുകയാണ്.

ഒരു പ്ലേറ്റ് ബിരിയാണി വാരിവിഴുങ്ങുമ്പോള്‍ നോണ്‍ വെജിറ്റേറിയന്‍സ് രണ്ടാമതൊന്ന് ചിന്തിക്കാറില്ല. പക്ഷെ “വെജ് ബിരിയാണി” രൂപത്തില്‍ നമുക്ക് മുമ്പില്‍ ഒരു അസംബന്ധം നീക്കിവെക്കുമ്പോള്‍  മറ്റുള്ളവരോട് സഹായം ആവശ്യപ്പെടാന്‍ നമുക്ക് സമയം ലഭിക്കാറുണ്ട്. വാക്കുകളുടെ അര്‍ത്ഥവിചാരത്തെക്കുറിച്ചു മാത്രമല്ല ഇത് പറയുന്നത്. മറിച്ച് സാംസ്‌കാരിക സവിശേഷതകളെക്കുറിച്ചാണ്.

ഇത് അപഹാസ്യമാണെന്ന് എനിക്കറിയാം. പക്ഷെ ബിരിയാണിയെന്നത് ഇന്ത്യന് സമൂഹത്തിന്റെ കെട്ടുപാടില്‍ പ്രധാനപ്പെട്ട ഒരു ഇഴയാണ്.

സാംസ്‌കാരികമായി ബിരിയാണി നമ്മുടെ രാജ്യത്ത് എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നതിനെക്കുറിച്ചാണ് ഈ ലേഖനമെന്ന് നമ്മള്‍ പറഞ്ഞു കഴിഞ്ഞു. അതിനു ചില കാര്യങ്ങള്‍ എടുത്തുപറയാം.

തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ സമയത്ത് ഹൈദരാബാദില്‍ ബിരിയാണി വില്‍പ്പനയില്‍ വന്‍ വര്‍ധനവാണുണ്ടായതെന്ന് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ ചെന്നൈയില്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് വോട്ടര്‍മാര്‍ക്കു വോട്ടുവേണ്ടയാള്‍ നല്‍കിയ ബിരിയാണിയുടെ പേരില്‍ പലപ്പോഴും ബിരിയാണി ഉപതെരഞ്ഞെടുപ്പ് എന്നാണറിയിപ്പെട്ടത്.

ഉത്തര്‍പ്രദേശും ബറോഡയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സര വേളയില്‍ ബറോഡയില്‍ കാസറോളുമായി ഒരു യുവാവ് ജനക്കൂട്ടത്തില്‍ നിന്നും മുന്നോട്ടുവരികയും യൂസഫ് പത്താന്റെ ശ്രദ്ധക്ഷണിക്കുകയും ചെയ്തിരുന്നു. “യൂസഫ് ഭായ് ഒരു ഓട്ടോ ഗ്രാഫ് താ, താങ്കള്‍ക്കായി ബിരിയാണികൊണ്ടുവന്നിട്ടുണ്ട്.” എന്നാണയാള്‍  പറഞ്ഞത്.

ദില്‍വാലെ സെറ്റ് സാനിയ മിര്‍സ സന്ദര്‍ശിച്ചത് ഫറാഖാനും അണിയറ പ്രവര്‍ത്തകര്‍ക്കും ഒരു ബിരിയാണിയുമായി പോയാണ്.

നിങ്ങളുടെ ഭക്ഷണശൈലിയുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. ഞങ്ങള്‍ അത്തരക്കാരുമില്ല. പക്ഷെ ഇവിടെ പറയാനുദ്ദേശിക്കുന്നത് വെജിറ്റേറിയനായ ആളുകള്‍ക്ക് കഴിക്കാന്‍ അവരുടെ പുലാവുണ്ട്. അതിനെ ബിരിയാണി എന്നു വിളിക്കുന്നത് അവസാനിപ്പിക്കണമെന്നാണ്.

ഒരു പ്ലേറ്റ് ബിരിയാണി വാരിവിഴുങ്ങുമ്പോള്‍ നോണ്‍ വെജിറ്റേറിയന്‍സ് രണ്ടാമതൊന്ന് ചിന്തിക്കാറില്ല. പക്ഷെ “വെജ് ബിരിയാണി” രൂപത്തില്‍ നമുക്ക് മുമ്പില്‍ ഒരു അസംബന്ധം നീക്കിവെക്കുമ്പോള്‍  മറ്റുള്ളവരോട് സഹായം ആവശ്യപ്പെടാന്‍ നമുക്ക് സമയം ലഭിക്കാറുണ്ട്. വാക്കുകളുടെ അര്‍ത്ഥവിചാരത്തെക്കുറിച്ചു മാത്രമല്ല ഇത് പറയുന്നത്. മറിച്ച് സാംസ്‌കാരിക സവിശേഷതകളെക്കുറിച്ചാണ്.

chicken-biriyani

ബിരിയാണിയാണെങ്കില്‍ ഇറച്ചിയുണ്ടാകും.

രാജ്യം വലിയ തോതില്‍ കലുഷിതമായിക്കൊണ്ടിരിക്കുമ്പോള്‍ ബിരിയാണിക്ക് ജനങ്ങളെ ഒന്നിച്ചുനിര്‍ത്താനുള്ള ശക്തിയുണ്ട് എന്ന കാര്യം നമ്മള്‍ ശ്രദ്ധിക്കണം. കുടുംബങ്ങള്‍ ടേബിളിനു ചുറ്റും ഒരുമിച്ചു കൂടുന്നു, വിവിധ സമുദായങ്ങള്‍ ഒത്തുകൂടി പരസ്പരം ഒരുമിച്ച് കഠിനപ്രയത്‌നം ചെയ്യുന്നു, ശത്രുക്കളും മിത്രങ്ങളും ഒന്നാവുന്നു, ആദരവിനും നന്ദിയ്ക്കുമുള്ള ഒരു വഴിയാവുന്നു ഈ ഭക്ഷണം.

നമ്മുടെ ജീവിതത്തെ സമ്പുഷ്ടമാക്കിയ ഒന്നിനെ വെജിറ്റേറിയന്‍ എന്നാക്കിമാറ്റിക്കൊണ്ട് നമ്മുടെ മഹത്തായ പാരമ്പര്യത്തിനുമേല്‍ മാലിന്യം വിതറാതിരിക്കുക. അതിനെ ബിരിയാണി എന്നു വിളിക്കാതെ പുലാവ് എന്നു വിളിക്കൂ.

എഴുത്തുകാരന്റെ കുറിപ്പ്: ഇവിടെ മുന്നോട്ടുവെച്ച വാദത്തിലൂടെ ഒരു അതിശോക്തിയിലൂടെയാണ് ഞാന്‍ പോയതെന്ന് പൂര്‍ണമായി മനസിലാക്കുന്നു. പക്ഷെ എനിക്ക് വളരെയധികം അഭിനിവേശം തോന്നിയ ചുരുക്കം ചില കാര്യങ്ങളിലൊന്നാണ് ബിരിയാണി.

കടപ്പാട്: സ്‌കൂപ്പ് വൂപ്പ്
പരിഭാഷ: ജിന്‍സി ബാലകൃഷ്ണന്‍