കോഴിക്കോട്: യു.ഡി.എഫ് വിട്ട് ഇടത് മുന്നണിക്കൊപ്പം പോയ വീരേന്ദ്ര കുമാറിനോട് സഹതാപമുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസത്തിന് മറുപടിയുമായി വീരേന്ദ്രകുമാര്‍. യു.ഡി.എഫ് സീറ്റ് തന്നു എന്നത് ശരിയാണെന്നും വന്‍ ഭൂരിപക്ഷത്തോടെ തോല്‍പ്പിച്ചത് മറക്കരുതെന്നുമാണ് വീരേന്ദ്ര കുമാറിന്റെ മറുപടി.
“പാലക്കാട് മണ്ഡലത്തില്‍ വെറുതെ നിന്ന് തന്നാല്‍ മതിയെന്നാണ് യു.ഡി.എഫ് പറഞ്ഞത്. അതനുസരിച്ച് നിന്നു. ബാക്കിയെല്ലാം കോണ്‍ഗ്രസ് ചെയ്തു തന്നു”. എന്നാണ് വിരേന്ദ്രകുമാര്‍ പറഞ്ഞത്.
Read Also : ഗാന്ധിയെ കൊന്നത് ആര്‍.എസ്.എസ് ആണെന്നു പറഞ്ഞ യുവതിക്കു നേരെ കസേരയേറും ഭീഷണിയും; ചര്‍ച്ച അവസാനിപ്പിച്ച് മാതൃഭൂമി ചാനല്‍
ഇടതു മുന്നണിയുടെ സീറ്റ് വിഭജനം പൂച്ചയുടെ പ്രസവം പോലെയാണെന്നും സ്ഥാനാര്‍ത്ഥി ചര്‍ച്ച നടക്കുമ്പോള്‍ വീരേന്ദ്രകുമാറിനെ സീറ്റ് ചര്‍ച്ചക്ക് പോലും വിളിച്ചില്ലെന്നും പറഞ്ഞ ചെന്നിത്തല യു.ഡി.എഫ് വിട്ട് ഇടത് മുന്നണിക്കൊപ്പം പോയ വീരേന്ദ്ര കുമാറിനോട് സഹതാപമുണ്ടെന്നും പറഞ്ഞിരുന്നു.
ചെറു പാര്‍ട്ടികളെ സീറ്റ് വിഭജനത്തോടെ സി.പി.ഐ.എം വിഴുങ്ങി. വീരേന്ദ്രകുമാറിന് യു.ഡി.എഫ് രണ്ട് സീറ്റ് നല്‍കിയിരുന്നു ഇപ്പോള്‍ അവര്‍ക്ക് ഒന്നുമില്ലാത്ത അവസ്ഥയായെന്നും യു.ഡി.എഫില്‍ തുടര്‍ന്നിരുന്നെങ്കില്‍ അവര്‍ക്ക് ഒരു സീറ്റ് നല്‍കാന്‍ തയ്യാറായിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. പാര്‍ട്ടിക്ക് ഇപ്പോഴെന്ത് കിട്ടിയെന്ന് പ്രവര്‍ത്തകര്‍ ചിന്തിക്കണമെന്നും രമേശ് ചെന്നിത്തല പരിഹസിച്ചിരുന്നു.